November 7, 2026

തൃക്കൈപ്പറ്റ വിശുദ്ധ ജോൺപോൾ രണ്ടാമൻ ദേവാലയത്തിൽ പ്രധാന തിരുനാൾ ദിനങ്ങൾ ഇന്ന് മുതൽ

0
IMG_20220225_100317.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 തൃക്കൈപ്പറ്റ: വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നാമധേയത്തിലുള്ള മലബാറിലെ ഏക ദേവാലയമായ തൃക്കൈപ്പറ്റ ഇടവകപ്പള്ളിയിൽ പ്രധാന തിരുനാൾ ദിനങ്ങൾ ഇന്നാരംഭിക്കും. 25 വെള്ളിയാഴ്ച വൈകിട്ട് 4.30ന് ജപമാല. അഞ്ച് മണിക്ക് പൂർവ്വികരെ അനുസ്മരിച്ചു കൊണ്ട് ഫാ.അലക്സ് കളപ്പുര ദിവ്യബലിയർപ്പിക്കും. തുടർന്ന് നൊവേന,സെമിത്തേരി സന്ദർശനം.
26. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക്  ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് ഫാ.ജയ്സൻ കള്ളിയാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ദിവ്യ കാരുണ്യ പ്രദക്ഷിണം, ആകാശവിസ്മയം. 
27 ഞായറാഴ്ച തിരുക്കർമ്മങ്ങൾക്ക് ഫാ.ജിജോ വാത്തേലിൽ മുഖ്യ കാർമ്മികത്വം വഹിക്കും. ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, പ്രദക്ഷിണം (നെല്ലിമാളം ടൗണിലേക്ക് ).
ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക്  സ്നേഹവിരുന്നോടു കൂടി തിരുനാൾ സമാപിക്കും.
തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ക്ഷണിക്കുന്നു.
വികാരിയച്ചനും, ഇടവക ജനങ്ങളും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *