November 6, 2026

സുഗന്ധഗിരിയിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20220225_110910.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: സുഗന്ധഗിരി അമ്പതേക്കറിൽ ആദിവാസി വൃദ്ധയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. 62കാരിയായ ശാന്തയെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മകൻ മഹേഷി(32)ന്റെ ശരീരം തൂങ്ങിയ നിലയിൽ വീട്ടിൽ തന്നെ കണ്ടെത്തിയത്. ശാന്തയുടെ ശരീരത്തിൽ പോലീസ് രക്തം കണ്ടെത്തിയിരുന്നു. തുടർന്ന് വൈത്തിരി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി  കൊണ്ടുപോയി.
ബൊമ്മനാണ് ശാന്തയുടെ ഭർത്താവ്. ഇയാൾ വൈത്തിരി പന്ത്രണ്ടാം പാലത്തിനടുത്താണ് താമസം. രമേശ് മറ്റൊരു മകനാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *