June 23, 2026

28 ന് ഭിന്നശേഷിക്കാരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

0
IMG_20220226_064544.jpg
By ന്യൂസ് വയനാട് ബ്യൂറോ




കല്‍പ്പറ്റ : എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകള്‍ മുഖേന താല്‍ക്കാലിക ജോലിചെയ്ത് പിരിച്ച് വിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവിശ്യപ്പെട്ട്  സര്‍ക്കാരിന് മുന്നില്‍ നിരവധി  നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതിനാള്‍ ഫെബ്രുവരി 28 ന്  സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ചും അനിശ്ചിതകാല നിരാഹാര സമരവും നടത്തുമെന്ന് താല്‍ക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സംയുക്ത കുട്ടായ്മ (ടി ബി എസ് കെ )  സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും.  നിണ്ട 18 വര്‍ഷക്കാലമായുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും സമുഹത്തില്‍ ഏറ്റവും കുടുതല്‍    പരിഗണന ലഭിക്കേണ്ട ഭിന്നശേഷി വിഭാഗത്തിന്റെ സ്ഥിരം തൊഴില്‍ എന്ന ആവശ്യം സര്‍ക്കാര്‍ അംഗികരിക്കുന്നത് വരേയും സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അറിയിച്ചു. ജില്ലയിലെ മുഴുവന്‍ അംഗങ്ങളും സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുവാന്‍ തിരുവനന്തപുരത്ത് എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡണ്ട് പി.കെ.അഷ്‌റഫ് ,സെക്രട്ടറി അനീഷ്
 ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *