April 29, 2024

വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ഇന്ന്

0
Img 20220223 173735.jpg


കുപ്പാടി : സംസ്ഥാനത്തെ ആദ്യ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ജില്ലയില്‍ സജ്ജമായി. വയനാട് വന്യജീവി സങ്കേതത്തിലെ കുപ്പാടി നാലാംമൈലില്‍  നിര്‍മ്മിച്ച ആനിമല്‍ ഹോസ് സ്പെയ്സ് & പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (ശനി) രാവിലെ 11 ന്  വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. പ്രായാധിക്യം, രോഗങ്ങള്‍, പരിക്കുകള്‍ എന്നിവ മൂലം ജനവാസ മേഖലയിലെത്തുന്ന കടുവ, പുള്ളിപ്പുലി എന്നിവയെ നിരീക്ഷിച്ച് ചികിത്സിക്കുന്നതിനാണ് കേന്ദ്രം തുറക്കുന്നത്.  

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് 1.14 കോടി രൂപ ചെലവിലാണ് 2 ഹെക്ടര്‍ വനഭൂമിയില്‍ അനിമല്‍ ഹോസ് സ്പെയ്സ് & പാലിയേറ്റീവ് കെയര്‍ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. . ഒരേ സമയം നാല്  കടുവകളെയോ പുള്ളിപ്പുലികളെയോ വനസമാനമായ പുല്‍പറമ്പോടു കൂടിയ ചികിത്സാ കേന്ദ്രത്തില്‍ സംരക്ഷിക്കാനാകും. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *