November 6, 2026

ഗോത്ര ദമ്പതികൾ പോലീസായി:സല്യൂട്ട് നൽകി നാട്ടുകാർ

0
IMG_20220226_090107.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി 
 പുൽപ്പള്ളി:  പുൽപ്പള്ളി കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നും  ദമ്പതികൾ ഒരുമിച്ച് പോലീസ് സേനയിലേക്ക്  .
 മുള്ളൻകൊല്ലി കാപ്പിപ്പൊടി കോളനിയിലെ  പ്രാക്തന  ഗോത്ര വർഗ്ഗ വിഭാഗത്തിലെ,കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നുമാണ് ഷിജുവും,  ഭാര്യ സുധ വിശ്വനാഥും ഇനി പോലീസ് സേനയിലേക്ക് ചുവടുവെയ്ക്കുന്നത്.
 ജീവിത പ്രാരാബ്ദങ്ങളുടെ വേനലിൽ തളർന്നിരുന്ന ഈ ദമ്പതികൾ തൃശ്ശൂർ പോലീസ് അക്കാദമിയിൽനിന്ന്  പരിശീലനം പൂർത്തിയാക്കി ഇനി നാടിനു കാവലാളുകൾ ആകുന്നു .
 ഷിജു പുൽപ്പള്ളി പഴശ്ശിരാജാ കോളേജിൽനിന്ന് ബിരുദം , സി.കെ രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജിൽ നിന്ന് ബി. എഡ് ഫസ്റ്റ്ക്ലാസോടെ പാസാവുകയും ചെയ്തു.
 പ്ലസ് ടു വിജയിച്ചതിനു ശേഷം  ഷിജു കൂലിപ്പണിക്ക് വരെ പോയാണ് കുടുംബം പുലർത്തിയിരുന്നത്.
  നാലുവർഷം മുമ്പ്  ഷിജു അവസാനവർഷ ബിരുദ്ധ വിദ്യാർത്ഥിയായിരിക്കുമ്പോളാണ് സുധയെ ജീവിതസഖിയാകുന്നത് .
 പഠനത്തിൽ മിടുക്കിയായിരുന്ന സുധ കാലിക്കറ്റ് സർവകലാശാല നിന്നും എം. എ രണ്ടാം റാങ്കോടെ പാസായി.
 ഷിജു പട്ടിക വകുപ്പിന്റെ സാമൂഹ്യ പഠനമുറിയിൽ ഇൻസ്ട്ര ക്ടറായി ജോലി ചെയ്തു വരുകയായിരുന്നു .
 ഇപ്പോൾ, ഈ ദമ്പതികളുടെ  പോലീസ് യിലേക്ക് ഒരുമിച്ചുള്ള ചുവടുവെപ്പ് നാടിനാകെ അഭിമാനമായിരിക്കുകയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *