June 23, 2026

ഒളിമ്പിക് ഫുട്‌ബോൾ മേള ഫൈനൽ ഞായറാഴ്ച

0
IMG_20220226_134254.jpg
By ന്യൂസ് വയനാട് ബ്യൂറോ
 അമ്പലവയൽ: 
അമ്പലവയലിൽ  നടക്കുന്ന ഒളിമ്പിക് ഫുട്‌ബോൾ മേളയുടെ ഫൈനലിൽ ഞായറാഴ്ച  ഡൈന അമ്പലവയൽ,  എഫ്‌സി അമ്പലവയലും തമ്മിൽ ഏറ്റുമുട്ടും. സെമിഫൈനലിൽ ടിഎസ് എ  മീനങ്ങാടിയെ പരാജയപ്പെടുത്തിയാണ് ഡൈന ക്ലബ്ബ് ഫൈനലിൽ കടന്നത് ഇരു ടീമുകളും സെമിയിൽ ഗോളുകൾ നേടാതെ കളി പെനാൽറ്റി ഷൂട്ട്ഔട്ട്ലേക്ക്  നീളുകയായിരുന്നു  ഡൈന അമ്പലവയലിന്റെ ഗോൾകീപ്പർ രണ്ട് പെനാൽറ്റികൾ തടഞ്ഞിട്ട്   
അഞ്ചിന് എതിരെ മൂന്ന്ഗോ ളുകൾക്ക് ടി എസ് എ  മീനങ്ങാടിയെ പരാജയപ്പെടുത്തിയാണ് അമ്പലവയൽ ഡൈന ക്ലബ്ബ് പ്രഥമ ഒളിമ്പിക് ലെവൻസ് ഫുട്‌ബോൾ ടൂർണമെറ്റിന്റെ ഫൈനലിൽ കടന്നത്
വെള്ളിയാഴ്ച നടന്ന രണ്ടാം സെമിഫൈനലിൽ എഫ്‌സി അമ്പലവയൽ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക്  യുണൈറ്റഡ്  എഫ്‌സി വയനാട് പരാജയപ്പെടുത്തി  വയനാട്ടിലെ പ്രഫക്ഷണൽ ടീം ആയ കേരള പ്രീമിയർ ലീഗ് താരങ്ങളുമായി എത്തിയ യുണൈറ്റഡ് എഫ്‌സി യെ പരാജയപ്പെടുത്തി ആണ് എഫ്‌സി   അമ്പലവയൽ ഫൈനലിൽ എത്തിയത്.       
ഫൈനൽ മത്സരം ഞായറാഴ്ച വൈകിട്ട്4.30 അമ്പലവയൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *