June 23, 2026

സപ്ലെകോ മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു

0
IMG_20220214_163539.jpg
By ന്യൂസ് വയനാട് ബ്യൂറോ
                       
 കാട്ടിക്കുളം  : കാട്ടിക്കുളം സപ്ലെകോ മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷത വഹിച്ചു. കാട്ടിക്കുളത്ത് നടന്ന ചടങ്ങിൽ തിരുനെല്ലി ഗ്രാമപഞായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണൻ ഫലകം അനാച്ഛാദനം ചെയ്തു.ആദ്യ വിൽപ്പന തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻപി.എൻ ഹരീന്ദ്രനിൽ നിന്നും വ്യാപാരി വ്യവസായ സമിതി അംഗംഎ.വി ശിവദാസൻ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ സുശീല മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മെമ്പർ എം.വിജയലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി.എം വിമല, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ രാധാകൃഷ്ണൻ, ശങ്കരൻ സി.കെ, സി.എൻ കൃഷ്ണൻകുട്ടി, വി.മൊയ്തു, മാനന്തവാടി താലൂക്ക് സപ്ലെ ഓഫീസർ പി.ഡി നാരായണൻ കുട്ടി, സി.ഡി.എസ് ചെയർപേഴ്സൺ പി.സൗമിനി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *