May 16, 2024

വിപ്ലവോര്‍ജം പകര്‍ന്ന് കൊച്ചി‌

0
Img 20220223 201758.jpg
പ്രത്യേക ലേഖകൻ. 
കൊച്ചി :  ഇടതുപക്ഷ ആശയങ്ങളുടെ ചൂടും ചൂരും പകരുന്ന ചലച്ചിത്രഗാനങ്ങളുമായെത്തി പുതുതലമുറയ്ക്ക് കൊച്ചിന്‍ മൻസൂര്‍ നൽകിയത്‌ വിപ്ലവോര്‍ജം. ഗാനങ്ങൾ നിറഞ്ഞ കൈയടിയോടെയാണ് ആസ്വാദകര്‍ സ്വീകരിച്ചത്. സിപിഐ എം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് എറണാകുളം വഞ്ചി സ്ക്വയറിലെ കെപിഎസി ലളിത നഗറിൽ സംഘടിപ്പിക്കുന്ന കലാവിരുന്നിലാണ് കൊച്ചിന്‍ മൻസൂര്‍ വിപ്ലവഗാനങ്ങൾ ആലപിച്ചത്. മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന ഗാനങ്ങൾ അദ്ദേഹം സദസ്സിന് സമ്മാനിച്ചു.
വയലാര്‍ രാമവര്‍മ രചിച്ച  ‘ഈശ്വരന്‍ ഹിന്ദുവല്ല’എന്ന ഗാനം ആലപിച്ചാണ് ഗാനസന്ധ്യ ആരംഭിച്ചത്. വിപ്ലവഗാനങ്ങളിലധികവും വയലാറിന്റേതായിരുന്നു. പി ഭാസ്കരന്റെ ‘ഓരോ തുള്ളി ചോരയിൽനിന്നും’ എന്ന ഗാനം വിപ്ലവാവേശത്തോടെ ആസ്വാദകര്‍ ഏറ്റുപാടി. കെപിഎസി ലളിത പാടി അഭിനയിച്ച ‘ഈ യുഗം കലിയുഗം’ എന്ന ഗാനം കെപിഎസി ലളിതയുടെ ഓര്‍മയുണർത്തി. ‘സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ' എന്ന ഗാനത്തിന് വൻ കൈയടിയാണ്‌ ലഭിച്ചത്. ഒരുമണിക്കൂര്‍ ഗാനസന്ധ്യയിൽ 15 ഗാനങ്ങളാണ് ആലപിച്ചത്. 
ഞായർ വൈകിട്ട് അഞ്ചിന് എറണാകുളം വഞ്ചി സ്ക്വയറിൽ കവിയരങ്ങ് നടക്കും. വൈകിട്ട് ആറിന് ചാള്‍സ് ആന്റണി സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇം​ഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഹിന്ദി ഭാഷകളിലെ ​ഗാനങ്ങള്‍ അവതരിപ്പിക്കും. ​ഗിത്താറും മൗത്ത് ഹാര്‍മോണിയവും അദ്ദേഹം കൈകാര്യം ചെയ്യും.  ചൊവ്വാഴ്ച കലാവിരുന്ന് സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *