April 29, 2026

ഹിന്ദു ഐക്യവേദി കലക്ട്രേറ്റ് ധർണ്ണ നടത്തി

0
IMG-20180925-WA0058
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഹിന്ദു ഐക്യവേദി (പ്രകൃതി സംരക്ഷണം വേദി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തി.ദുരന്തം ഒഴിവാക്കാൻ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, മാധവ  ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ നടത്തിയത്. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്  റ്റി.ടി ജഗനാഥ കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി വിജയൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഹിന്ദു ഐക്യവേദി സെക്രട്ടറി ഷൈനു കോഴിക്കോട് മുഖ്യ പ്രഭാഷണം നടത്തി. പ്രഭാഷണത്തിൽ പ്രളയത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് തെറ്റായെന്നും, പ്രകൃതി സംക്ഷണത്തിനായ് നാം  ഓരോരുത്തരും പ്രവർത്തിക്കേണ്ടതുണ്ടേന്നും ഷൈനു പറഞ്ഞു. ജില്ലാ സംഘാടന സെക്രട്ടറി ബാലൻ വലക്കോട്ടിൽ, ജില്ലാ സെക്രട്ടറി നാരയണൻ, താലൂക്ക് പ്രസിഡന്റ് സദാശിവൻ, താലൂക്ക് ജനറൽ സെക്രട്ടറി നിഖിൽദാസ്, ജില്ലാ വൈസ് പ്രസിഡന്റ് സരസ്വതി ടീച്ചർ, മഹിള ഐക്യവേദി സംസ്ഥാന സമിതി അംഗം രമണിശങ്കർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *