May 18, 2024

കൽപ്പറ്റ നഗരസഭയിലെ മരംമുറി; അഴിമതി അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്

0
 കല്‍പ്പറ്റ നഗരസഭാ കെട്ടിടത്തോട് ചേര്‍ന്ന മരംമുറിച്ച സംഭവത്തിലെ അഴിമതി അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി നഗരസഭക്ക് മുമ്പില്‍ തണലേകിക്കൊണ്ടിരിക്കുന്ന മരമാണ് അധികൃതര്‍ മുറിച്ചുമാറ്റാന്‍ ശ്രമിച്ചത്. ഒരുമരം പൂര്‍ണമായും മറ്റൊന്ന് മുക്കാല്‍ഭാഗവും മുറിച്ചുമാറ്റിയിരിക്കുകയാണ്. ജില്ലയില്‍ വേനല്‍ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നഗരസഭാ അധികൃതര്‍ മരം മുറിക്കാനുള്ള നടപടി സ്വീകരിച്ചത്. കല്‍പ്പറ്റ എം എല്‍ എയുടെ നേതൃത്വത്തില്‍ പച്ചപ്പ് പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മരം മുറിച്ചിരിക്കുന്നത്. നഗരസഭയുടെ ഈ പരിസ്ഥിതിവിരുദ്ധ നടപടിയില്‍ പച്ചപ്പ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന കല്‍പ്പറ്റ എം എല്‍ എ മറുപടി പറയണം. കൂടാതെ മരം മുറിച്ച സംഭവത്തില്‍ അഴിമതിയും നടന്നിട്ടുണ്ട്. രണ്ട് മരം മുറിക്കുന്നതിനായി നഗരസഭ അനുവദിച്ച തുക കാല്‍ലക്ഷം രൂപയാണ്. രണ്ട് മരം മുറിക്കാന്‍ ഒരിക്കലും ഇത്രയും രൂപ ചിലവാകില്ലെന്നിരിക്കെയാണ് കാല്‍ലക്ഷത്തോളം രൂപ ഇതിനായി ചിലവഴിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണത്തിന് തയ്യാറകണം. നഗരസഭക്ക് മുമ്പില്‍ കാലങ്ങളായി തണല്‍നല്‍കിക്കൊണ്ടിരുന്ന വാകയും മഹാഗണിയുമാണ് മുറിച്ചുമാറ്റിയിരിക്കുന്നത്. മരംമുറിക്കുന്നത് വനംവകുപ്പിന്റെയടക്കമുള്ള അനുമിതിയും ലഭ്യമായിട്ടില്ല. കൂടാതെ ക്വട്ടേഷന്‍ സ്വീകരിക്കാതെ നഗരസഭയിലെ ഒരു കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇഷ്ടക്കാര്‍ക്ക് മരംമുറിക്കാന്‍ അനുമതി നല്‍കിയും അന്വേഷിക്കണം. അടിയന്തരമായി ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അറിയിച്ചു. യോഗത്തില്‍ സലീം കാരാടന്‍, മഹേഷ് കേളോത്ത്, നിധിന്‍ ജോസഫ്, സോനു, ഷഫീഖ് സി, ബിനീഷ് എമിലി, ആബിദ് പുല്‍പ്പാറ, ഷിനോദ്, അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *