May 18, 2024

നിർമ്മാണമേഖലയിൽ ചുവടുറപ്പിച്ച് കുടുംബശ്രീ കണ്‍സ്ട്രക്ഷൻ ഗ്രൂപ്പുകൾ

0
Img 8372
കണ്‍സ്ട്രക്ഷൻ ഗ്രൂപ്പ് നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ ദാനം നടന്നു
കൽപ്പറ്റ: നിർമ്മാണ മേഖലയിൽ പ്രവർത്തനങ്ങളിൽ ഇടപെട്ട് കുടുംബശ്രീ കസ്ട്രക്ഷൻ ഗ്രൂപ്പ്. വീടിന്റെ തറ മുതൽ ചുമരും , മേൽക്കൂരയും നിർമ്മിക്കാൻ  പാകത്തിൻ പരിശീലനം നേടിയ കുടുംബശ്രീ വനിതകൾ ജില്ലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുടുംബശ്രീ കസ്ട്രക്ഷൻ ഗ്രൂപ്പ് മുഖേന നിർമ്മിച്ച ആദ്യ വീടിന്റെ  താക്കോൽ ദാനം മുട്ടിൽ ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ ശ്രീധരന് നൽകി കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ സി.കെ ശശീന്ദ്രൻ നിർവ്വഹിച്ചു.ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട വീടാണ് നിർമ്മിച്ചത്.ജില്ലയിൽ കുടുംബശ്രീയുടെ കീഴിൽ 12 കണ്‍സ്ട്രക്ഷൻ ഗ്രൂപ്പുകളാണ് നിലവിലുള്ളത്. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരുൾപ്പെടെ 62 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ആശ്രയ ഭവനങ്ങളുടെ നവീകരണം , ലൈഫ് ഭവനം എന്നിവയുടെ നിർമ്മാണമാണ് കസ്ട്രക്ഷൻ ഗ്രൂപ്പ് വഴി പുരോഗമിക്കുന്നത്. ആർസെ.റ്റി , കുടുബശ്രീ ട്രയിനിംഗ് ടീമായ ട്രൈസാത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.വയറിംഗ് , പെയിന്റെിംഗ് മേഖലയിൽ കൂടി പരിശീലനം പൂർത്തിയാക്കി വീട് പണിക്കാശ്യമായ മുഴുവൻ ജോലിയും കുടുബശ്രീ കണ്‍സ്ട്രക്ഷൻ ടീമിന്റെ നേതൃത്വത്തിൽ നടക്കും. താക്കോൽ ദാന പരിപാടിയിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ പി.സാജിത പദ്ധതി വിശദീകരണം നടത്തി. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കറുപ്പൻ സി.ആർ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഉഷ വർഗ്ഗീസ് , ഹസീന , സരോജിനി , റെജിമോൾ , ഗീത  , മരിയ ബേബി , തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. എ.ഡി.എം.സി ശ്രീ ഹാരിസ്.കെ എ സ്വാഗതവും , ഷീന എസ് നന്ദിയും പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *