July 3, 2026

നരി നിരങ്ങി മലയിൽ അനധികൃത റിസോർട്ട് നിർമ്മാണം.

0
IMG-20181107-WA0075
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി പഞ്ചായത്തിലെ 

തൃശ്ശിലേരി മുത്തുമാരി നരി നരിങ്ങി മലമുകളിൽ അനധികൃതമായി നിർമ്മാണം നടക്കുന്ന വൻ റിസോർട്ടുകളെ കുറിച്ചുള്ള അന്വേഷണം ഇഴയുന്നുവെന്ന് ആരോപണം. ഏറെ പാരിസ്ഥിതി പ്രധാന്യമുള്ള ചെങ്കുത്തായ മലമുകളിലാണ് ചട്ടം ലംഘിച്ചുള്ള നിർമ്മാണം. മലമുകളിൽ തന്നെ കൂറ്റൻ തടയണയും നിർമ്മിച്ചിട്ടുണ്ട്. ഇതിനെതിരെ കർശന നടപടിയെടുത്തില്ലങ്കിൽ വൻ പ്രത്യഖ്യാതമാണ് ഉണ്ടാവുകയെന്ന് പൊതുപ്രവർത്തകനായ പുത്തറയിൽ ബെന്നി പറഞ്ഞു. അടുക്കള കെട്ടാനുള്ള ഹെക്കോടതി വിധിയുടെ മറവിലാണ് കൂറ്റൻ പാറകെട്ടുകൾ ഇളക്കി മാറ്റി അധികൃതരുടെ ഒത്താശയിൽ നിർമ്മാണം സ്റ്റോപ്പ് മെമ്മോ പേരിന് നൽകി മലനിരകളെ നശിപ്പിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും പരാതിയുണ്ട് .മലമുകളിലേക്ക് അനധികൃത റോഡ് നിർമ്മാണത്തിന്റെ മറവിൽ റിസർവ്വ് ചെയ്ത ലക്ഷകണക്കിന് രൂപയുടെ മരുങ്ങൾ മുറിച്ച് റോഡിനടിയിൽ മൂടിയതായും ഇതിനെതിരെ റവന്യൂ വകുപ്പിന് പരാതി പ്രദേശവാസികൾ നൽ കിയിട്ടും നടപടിയില്ലന്നും ആരോപണമുണ്ട് .ആന ,കാട്ട് പോത്ത് ,മലയണ്ണാൻ ,മുള്ളൻപന്നി എന്നി ജീവികളുടെ വിഹാര കേന്ദ്രമാണ് നരി നരിങ്ങി മല. കമ്പമല ,മണിക്കുന്ന് മല എന്നിവയോട് ചേർന്നാണ് ഈ ഭാഗങ്ങൾ .ഇവിടെ കഴിഞ്ഞ കാലവർഷത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതായും നാട്ടുകാർ പറയുന്നു. നൂറ് കണക്കിന് കുടുംബങ്ങളും താഴ്വാരത്ത് താമസിക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *