കൗമാരക്കാർ അമ്മാനമാടിയത് ലക്ഷങ്ങൾ : പോലീസ് ആത്മഹത്യയുടെ കാരണത്തിലേക്കെത്തുന്നു.: സൈബർ ലോകത്തെ ലീലാവിലാസങ്ങൾ ഒരു മറ മാത്രം.

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു.
കൽപ്പറ്റ: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ സൈബർ സൗഹൃദ ശൃംഖലയിലെ രണ്ട് കൗമാരക്കാർ ഒരു മാസത്തെ ഇടവേളയിൽ സമാനമായ രീതിയിൽ ആത്മഹത്യ ചെയ്ത വിഷയത്തിൽ പോലീസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തുന്നതായി സൂചന. ഈ ശൃംഖലയിൽപ്പെട്ട കൗമാര ലക്ഷങ്ങളുടെ പണമിടപാട് നടത്തിയിരുന്നതായും ഏറ്റവും ലക്ഷ്വറി ആയതും  സൈബർ കേന്ദ്രീകൃതമായതും  ദുരൂഹമായതുമായ ജീവിത വഴികളിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ഏറ്റവും പുതിയ വിവരം. ഇതിൽ ഇവർ ആനന്ദം കണ്ടെത്തിയിരുന്നു. സൈബർ ലോകത്തെ ഇവർ മറയാക്കി മരണത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. മറ്റ് ഘട്ടങ്ങളെല്ലാം പൂർത്തിയാക്കിയ പോലീസ് രണ്ട് ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടിലെത്തും. ഇതു വരെയും ആർക്കെതിരെയും കേസ് എടുക്കുന്ന തരത്തിലുള്ള  വഴിത്തിരിവ് ഉണ്ടായിട്ടില്ല. എന്നാൽ കൗമാരക്കാരുടെ പണമിടപാടുമായി ബന്ധപ്പെട്ട് രണ്ട്  പേർ  നിരീക്ഷണത്തിലാണന്നാണ്  അറിയുന്നത്. 
  ആത്മഹത്യ ചെയ്ത സഹപാഠികളും 
സുഹൃത്തുക്കളും വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി വിവരം. കണിയാമ്പറ്റയിലുള്ള 
വിദ്യാർഥിയുടെ നേതൃത്വത്തിലാണ് സംഘം സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. 
സമൂഹമാധ്യമങ്ങളിലെ മരണപ്പേജുകളാണ് കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന 
സംശയങ്ങൾക്കിടെയാണ് സാമ്പത്തിക ഇടപാടുകൾ കൂടി പുറത്തുവരുന്നത്. കുട്ടികൾ 
ഉപയോഗിച്ചിരുന്ന വിലകൂടിയ ബൈക്കുകൾക്കും ഫോണുകൾക്കും പിന്നിലെ സാമ്പത്തിക 
സ്രോതസ്സാണ് പൊലീസ് അന്വേഷണം ഈ വഴിക്കും കൊണ്ടുപോയത്.       കണിയാമ്പറ്റയിലുള്ള വിദ്യാർഥിയുടെ നേതൃത്വത്തിൽ മരിച്ച വിദ്യാർഥികളും സുഹൃത്തുക്കളും 
കമ്പളക്കാട് സ്വദേശിയുടെ ഇന്നോവ കാർ മാസം 40,000 രൂപക്കാണ് ലീസിനെടുത്തിരുന്നത്. ഇവർ 
വാഹനം കമ്പളക്കാട് സ്വദേശിയായ മറ്റൊരു യുവാവിന് 50,000 രൂപക്ക് മറിച്ച് ലീസിന് നൽകി. 
പിന്നാലെ കമ്പളക്കാട് സ്വദേശി മലപ്പുറം  എടക്കരയിലുള്ള യുവാവിന് മൂന്നര ലക്ഷത്തിന് കാർ 
ലീസിന് നൽകി. ഇദ്ദേഹം ഇപ്പോൾ ഗൾഫിലാണന്നാണ് വിവരം. 
പ്രായപൂർത്തിപോലും ആകാത്ത കുട്ടികളുടെ വൻ സാമ്പത്തിക ഇടപാടുകൾ അന്വേഷണ 
സംഘത്തെ പോലും അത്ഭുതപ്പെടുത്തി‍യിരിക്കുകയാണ്. ഇതിനിടെ കാർ ഉടമ വാഹനം തിരികെ 
വേണമെന്ന് ആവശ്യപ്പെട്ട് കുട്ടികളെ സമീപിച്ചതോടെ ഇവർക്കിടയിൽ ചില അസ്വാരസ്യങ്ങൾ 
ഉടലെടുത്തു. കുട്ടികളുടെ വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടാകാതെ വന്നോതോടെ കാർ ഉടമ 
കമ്പളക്കാട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പണം തിരികെ നൽകാനാകാതെ 
വന്നതോടെ കുട്ടികൾ വലിയ മാനസിക സമ്മർദത്തിലായിരുന്നു. 
കോഴിക്കോട് പുതിയങ്ങാടിയിലുള്ള ഒരു അധ്യാപകൻ കണിയാമ്പറ്റയിലുള്ള വിദ്യാർഥിക്ക് ആറു 
ലക്ഷത്തോളം രൂപ വായ്പ നൽകിയതായും വിവരമുണ്ട്. ബിസിനസ്സ് ആവശ്യത്തിനെന്ന പേരിലാണ് 
ഇദ്ദേഹം വിദ്യാർത്ഥിക്ക് വായ്പ നൽകിയത്. ഇദ്ദേഹത്തിന് വിദ്യാർത്ഥി ഇനിയും രണ്ടേകാൽ 
ലക്ഷത്തോളം രൂപ മടക്കി നൽകാനുണ്ട്. വിദ്യാർത്ഥി  കോഴിക്കോട് പഠിക്കാൻ പോയിരുന്ന 
സമയത്താണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. ഇദ്ദേഹം  ഇത്രയും വലിയ തുക വായ്പ 
നൽകിയതും ദുരൂഹത ഉയർത്തുന്നു.ഇതിനിടെ ഓൺ ആത്മഹത്യ ശൃംഖലയെക്കുറിച്ചും  സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും സമാന്തരമായി അന്വേഷിക്കുന്ന ഇന്റലിജൻസ് വിഭാഗം  എല്ലാ ജില്ലകളിലും  രഹസ്യാന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *