July 3, 2026

മാനന്തവാടി വികസന സമിതി പ്രളയത്തിൽ തകർന്ന 4 വീടുകൾ നിർമ്മിച്ച് നൽകും: ശിലാസ്ഥാപനം 16ന്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ∙ കേരളം ഇതുവരെ കാണാത്ത പ്രകൃതി ദുരന്തത്തെ
നേരിടുന്നതിൽമാനന്തവാടിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ  5 വർഷമായി
പ്രവർത്തിച്ച് വരുന്ന മാനന്തവാടി വികസന സമിതിയും പങ്കു ചേരുന്നു.
പ്രളയത്തിൽ തകർന്ന 4 വീടുകൾ  വികസന സമിതി നിർമ്മിച്ച് നൽകും.  മാനന്തവാടി
താഴെഅങ്ങാടിയിൽ പ്രളയത്തിൽ പൂർണ്ണമായി തകർന്ന ലളിത, റസാക്ക്, അമ്മാളു
അമ്മ എന്നിവരുടെ  വീടുകളും തലപ്പുഴയിൽ തകർന്ന ജോണിയുടെ വീടുമാണ്
മാനന്തവാടി വികസന സമിതിയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ ആസ്ഥാനമായ എം ആൻഡ് എം
വൈ ട്രസ്റ്റിന്റെ സഹകരണത്തോടെ നിർമ്മിച്ച് കൊടുക്കുന്നു.
 വീടുകളുടെ  തറക്കല്ലിടൽ കർമ്മം 16ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 12 ന്
നടക്കും.  മാനന്തവാടി ന്യൂമാൻസ് കോളേജിൽ വച്ച് നടക്കുന്ന ചടങ്ങ് ഒ.ആർ.
കേളു എംഎൽഎ ഉദ്ഘാടനം ചെയ്യും.  കലക്ടർ, സബ് കളക്ടർ,   മുനിസിപ്പൽ
ചെയർമാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്ത്
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,  റവന്യൂ ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ, മറ്റു
സംഘടന ഭാരവാഹികൾ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വെള്ളം കയറിയ വീടുകളിലെ
വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം, ടൗണിലെ റോഡുകളിൽസീബ്രാ ലൈൻ വരയ്ക്കൽ
തുടങ്ങിയ പ്രവർത്തനങ്ങളും മറ്റ് വികസന പ്രവർത്തനങ്ങൾക്കൊപ്പം
 മാനന്തവാടി വികസന സമിതിക്ക് ചെയ്യാൻ കഴിഞ്ഞതായി പ്രസിഡണ്ട് ഇ.എം.ശ്രീധരൻ
മാസ്റ്റർ, സെക്രട്ടറി ബെസി പാറക്കൽ, വൈസ് പ്രസിഡന്റ് ഷാജൻ ജോസ് എന്നിവർ
അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *