July 27, 2026

വയനാട് ജില്ലാ സ്കൂൾ കലോത്സവ വിവരങ്ങളെല്ലാം നിറക്കൂട്ടിലുണ്ട്.

0
Screenshot_2018-11-16-19-15-35-118_com.donnjondanmakal.Kalolsavam
By ന്യൂസ് വയനാട് ബ്യൂറോ
കലോത്സവ വിവരങ്ങളെല്ലാം നിറക്കൂട്ടിലുണ്ട്
വടുവൻചാൽ: വയനാട്  ജില്ലാ കലോത്സവ വിവരങ്ങൾ അറിയാൻ പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് മൂന്ന് വിദ്യാർത്ഥികൾ. പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലെ കംബ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥികളായ ഡോൺ ജോസ് മാത്യു, ഇന്ദ്രജിത്ത് രാജേഷ് ,മാർട്ടിൻ വർഗ്ഗീസ് എന്നിവരാണ് നിറക്കൂട്ട് എന്നപേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഏഴ് വേദികളിലായി നടക്കുന്ന മൽസരങ്ങൾ ,പോയന്റ് നില, വിജയികൾ, എത്ര മൽസരങ്ങൾ നടക്കാനുണ്ട് തുടങ്ങിയ എല്ലാ വിവരങ്ങളും ഈ ആപ്ലികേഷനിലൂടെ അറിയാൻ കഴിയും. ഡോൺ ജോസ് മാത്യുവിന്റെ മനസിലുദിച്ച ആശയത്തെ സഹപാഠികളുമായി ചേർന്ന് നിറക്കൂട്ടായി പുറത്തിറക്കുകയായിരുന്നു. ഏകദേശം നാലു ദിവസത്തെ കഠിന പ്രയത്നം കൊണ്ടാണ്  ഈ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. വിജയ ഹയർ സെക്കൻഡറി സ്കൂളിലെ കംബ്യൂട്ടർ സയൻസ്  അധ്യാപകരായ ജിതേഷും മോഹനും വിദ്യാർത്ഥികളുടെ ഈ പ്രവർത്തനത്തിന് വേണ്ട നിർദേശം നൽകി വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു. ഇതിനു മുൻപും ഡോൺ മാത്യു വിവിധ ആപ്ലിക്കേഷനുകൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ഐ.റ്റി.മേളക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു.പുതിയൊരു സ്റ്റാർട്ടപ്പ് തുടങ്ങാനാണ് തങ്ങളാഗ്രഹിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *