വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽത്സയിലായിരുന്ന യുവാവ് മരിച്ചു.
കൽപ്പറ്റ:
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽത്സയിലായിരുന്ന യുവാവ് മരിച്ചു. കൽപ്പറ്റ പുത്തൂർവയൽ ക്വാറി വളവിൽ ബുള്ളറ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ട് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി വിവേക് (24) ആണ് മരിച്ചത്. .കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം വിവേകിനൊപ്പം സഞ്ചരിച്ച അഖിൽ പരിക്കുകളുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുറുമ്പാല കോട്ട സന്ദർശിക്കാനായി എത്തിയതായിരുന്നു ഇരുവരും.





Leave a Reply