June 21, 2026

വീട്ടമ്മ കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു: പശുകിടാവിനെ കടിച്ചു കൊന്നു.

0
IMG-20181122-WA0082
By ന്യൂസ് വയനാട് ബ്യൂറോ
വീട്ടമ്മ കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു: പശുകിടാവിനെ കടിച്ചു കൊന്നു. 


മാനന്തവാടി: 

കാട്ടിക്കുളം  അപ്പപാറയിൽ    വീടിനടുത്ത് കെട്ടിയിട്ട പശുകിടാവിനെ  കടുവ കടിച്ചു കൊന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്  ഉടമയുടെ മുന്നിൽ വെച്ച് കടുവ കടിച്ചു കൊന്നത് .പശുകിടാവിന് വെള്ളം കൊടുക്കാൻ പോകുന്നതിനിടയിലാണ് സംഭവം. അപ്പപാറ  കോട്ടമൂല  തോട്ടുങ്കര ഷൈജുവിന്റെ രണ്ട് വയസ് പ്രായമായ പശുകിടാവിനെയാണ്  കടുവ കടിച്ചു കൊന്നത്. തലനാരിഴക്കാണ് ഇയാളുടെ ഭാര്യ ആശ രക്ഷപെട്ടത് .ഒരാഴ്ച്ചയോളമായി വീട് പരിസരങ്ങളിൽ കടുവ ഭീതി പരത്തുന്നതായി സമീപവാസികൾ പറഞ്ഞു തോൽപെട്ടി വൈൽഡ് ലൈഫ് ഫോറസ്റ്റർ രാമകൃഷണന്റെ നേതൃത്വത്തിൽ  വനപാലകർ  സംഭവസ്ഥലം സന്ദർശിച്ചു  .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *