June 21, 2026

ഗജ ബാധിത മേഖലയില്‍ സേവനത്തിനു വയനാട്ടില്‍ നിന്നു കെ.എസ്.ഇ.ബിയുടെ 40 അംഗ സംഘം

0
kseb-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റു നാശംവിതച്ച പ്രദേശങ്ങളില്‍ സേവനത്തിനു കെ.എസ്ഇ.ബിയുടെ 40 അംഗ സംഘം വയനാട്ടില്‍നിന്നു യാത്രതിരിച്ചു. ഗജ ബാധിത മേഖലകളില്‍ തകര്‍ന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനു തമിഴ്‌നാട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതനുസരിച്ചാണ് സംഘം പൂറപ്പെട്ടത്. 
ബത്തേരി അസിസ്റ്റന്റ്  എന്‍ജിനിയര്‍ കെ.കെ. ഷിനു, സര്‍ക്കിള്‍ സബ് എന്‍ജിനീയര്‍ എം.ജെ.ചന്ദ്രദാസ്, സബ് എന്‍ജിനീയര്‍മാരായ എന്‍.പി. റെജി, ജിജിത്ത് കെ. ജോര്‍ജ്, കെ.പി. ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം. ഇവര്‍ യാത്രചെയ്യുന്ന ബസ് കെഎസ്ഇബി കല്‍പ്പറ്റ ഡപ്യൂട്ടി ചീഫ് എന്‍ജീനീയര്‍ ശ്യാമപ്രസാദ് ഫഌഗ് ഓഫ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *