June 21, 2026

പനി ബാധിച്ച് ആശുപത്രിയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു.ചികിത്സ ലഭിച്ചില്ലന്ന് പരാതി.

0
By ന്യൂസ് വയനാട് ബ്യൂറോ
പുല്പള്ളി: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. പാളക്കൊല്ലി ഉദയക്കര പണിയ കോളനിയിലെ രാജു(35) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരുന്നു. തിരിച്ചെത്തിയ രാജുവിന്‌  കഴിഞ്ഞ ദിവസം വീണ്ടും പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ഉഷ.

     മെഡിക്കൽ കോളേജാശുപത്രിയിൽ രാജുവിന് മതിയായ ചികിത്സ ലഭിച്ചില്ലന്ന് പരാതി ഉണ്ട്. എന്താണ് രോഗമെന്ന് പോലും തങ്ങളോട് ഡോക്ടർമാർ പറഞ്ഞില്ലന്ന് ബന്ധുക്കൾ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *