April 29, 2024

ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാസമ്മേളനം ബുധനാഴ്ച

0
കല്‍പ്പറ്റ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ 33ാം വയനാട് ജില്ലാസമ്മേളനം ബുധനാഴ്ച ഹോട്ടല്‍ ഹരിതഗിരിയില്‍ നടക്കും. ജീവനക്കാരെ ബാധിക്കുന്ന പ്രധാന വിഷയങ്ങളായ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി, ശമ്പളപരിഷ്‌ക്കരണം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, കെഎഎസ് നടപ്പിലാക്കുക, വിവിധ വകുപ്പുകളുടെ സംയോജനം, കോളജ് അധ്യാപകരുടെ യു ജി സി ശമ്പളപരിഷ്‌ക്കരണത്തിലെ അപാകതകള്‍, പ്രൊഫഷണല്‍ കോളജ് അധ്യാപകരുടെ യു ജി സി/എ ഐ സി ടി ഇ ശമ്പളപരിഷ്‌ക്കരണം, മൃഗസംരക്ഷണം, ആയൂര്‍വേദം, ഹോമിയോ, അഗ്രികള്‍ച്ചര്‍ തുടങ്ങിയ കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീമിലെ അപാകതകള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ 33ാം സംസ്ഥാന സമ്മേളത്തില്‍ വിശദമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളേണ്ടതുണ്ട്. 
         ജില്ലാസമ്മേളനത്തില്‍ മുഴുവന്‍ പേരും പങ്കെടുക്കണമെന്ന് സംഘാടകസമിതി അഭ്യര്‍ത്ഥിച്ചു. രാവിലെ 10മണിക്ക് ജില്ലാപ്രസിഡന്റ് കെ ശശികുമാര്‍ പതാക ഉയര്‍ത്തും. 10.30 മുതല്‍ പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. സംസ്ഥാനപ്രസിഡന്റ് എസ് അജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറര്‍ ടി എ പത്മകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ കുര്യാക്കോസ്, സംസ്ഥാന സെക്രട്ടറി വി എം ശ്രീകാന്ത്, മനോജ് ജോണ്‍സണ്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് അനില്‍കുമാര്‍, ജില്ലാ ട്രഷറര്‍ എം വി ജോസഫ് എന്നിവര്‍ സംസാരിക്കും.
          12 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വിമലന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് കെ ശശികുമാര്‍ അധ്യക്ഷനായിരിക്കും. എസ് രാംദാസ്, കെ സി സുബ്രഹ്മണ്യന്‍, പി സഫ്വാന്‍, തോമസ് ജോണ്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ചര്‍ച്ചക്കും പ്രമേയങ്ങള്‍ക്കും ശേഷം സമാപനസമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *