പുത്തൂർവയൽ പിയോഭവൻ ധ്യാനകേന്ദ്രത്തിൽ വാർഷികാഘോഷവും വിശുദ്ധ പാദ്രേപിയോയുടെ തിരുന്നാളാഘോഷവും 29-ന്
കൽപ്പറ്റ പൂത്തൂർ വയൽ പിയോ ഭവൻ ധ്യാനകേന്ദ്രത്തിന്റെ എട്ടാം വാർഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുന്നാളാഘോഷവും 29-ന് നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൈ കെട്ടിയ ഈശോയുടെ തിരു സ്വരൂപമുള്ള കേരളത്തിലെ ഏക ദേവാലയമാണ് പുത്തൂർ വയൽ പിയോ ഭവൻ. ക്രിസ്തുവിന്റെ അഞ്ച് തിരുമുറിവുകൾ വിശുദ്ധ പാദ്രേ പിയോയുടെ ശരീരത്തിൽ പതിപ്പിക്കപ്പെട്ടതിന്റെ നൂറാമത് വാർഷികവും സ്വർഗ്ഗ പ്രവേശനത്തിന്റെ അമ്പതാം വാർഷികവും സംയുക്തമായാണ് ആഘോഷിക്കപ്പെടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രധാന തിരുനാൾ ദിനമായ 29-ന് രാവിലെ പത്ത് മണിക്ക് ഫാ: ബേണി വർഗ്ഗീസിന്റ വചനപ്രഘോഷണവും ഉച്ചക്ക് 12 മണിക്ക് ഫാ: സെബാസ്റ്റ്യൻ കാക്കരിയിലിന്റെ മുഖ്യ മാർമ്മികത്വത്തിൽ ദിവ്യബലിയും തുടർന്ന് നേർച്ച ഭക്ഷണവും ഉണ്ടാകും. ഉച്ചകഴിഞ് 2.30 മുതൽ നൊവേന, ആരാധന ,അഭിഷേക പ്രാർത്ഥന എന്നിവക്ക് ഫാ: മേരി ജോൺ നേതൃത്വം നൽകും.





Leave a Reply