May 20, 2024

ദാറുല്‍ ഫലാഹ് മീലാദ്-ആത്മീയ സമ്മേളനം നാളെ സമാപിക്കും.

0
Img 20181127 115809
 
കല്‍പ്പറ്റ: ദാറുല്‍ഫലാഹില്‍ ഇസ്്‌ലാമിയ്യയുടെ ഈ വര്‍ഷത്തെ മീലാദാഘോഷങ്ങള്‍ നാളെ    ആത്മീയ സമ്മേളനത്തോടെ സമാപിക്കുമന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.മീലാദാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 24 മുതല്‍ ആരംഭിച്ച 'ബ്രീസ്് ഓഫ് മദീന'യോടനുബന്ധിച്ച്  പാരന്റ് സമ്മിറ്റ്, ഗ്രീന്‍വാലി ഫെസ്റ്റ്, മഹല്ല് സ്ഥാപന പര്യടനം,പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍ എന്നിവ നടന്നു. നാളെ  വൈകിട്ട് നാലിന ്പ്രാസ്ഥാനിക സംഗമത്തില്‍ മുഹമ്മദലി സഖാഫി വള്ളിയാട് വിഷയാവതരണം നടത്തും.6.00 മണിക്ക് സമാപന സമ്മേളനം ആരംഭിക്കും.ദാറുല്‍ ഫലാഹ് വൈസ് പ്രസിഡന്റ്് കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 
     സമസ്ത ജില്ലാ പ്രസിഡന്റ്് പി ഹസന്‍ മുസ്്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിക്കും.പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.ഫലാഹ് ക്യാമ്പസില്‍ മാസാന്തം നടന്നു വരുന്ന സ്വലാത്ത്(ആത്മീയ സദസ്സ്്) വാര്‍ഷിക സംഗമത്തിന് കേരള മുസ്‌ലിം ജമാഅത്ത്് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് അഹ്ദല്‍  മുത്തന്നൂര്‍ തങ്ങള്‍ ഉദ്‌ബോധനം നടത്തും.ഫലാഹ് പ്രിന്‍സിപ്പള്‍ എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കൈപ്പാണി  അബൂബക്കര്‍ ഫൈസി കെ കെ മുഹമ്മദലി ഫൈസി,അലി മുസ്്‌ലിയാര്‍ വെട്ടത്തൂര്‍,അബ്ദുല്‍ സത്താര്‍ ഹാജി തൃശ്ശൂര്‍,കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി,കെ ഒ അഹ്മദ് കുട്ടി ബാഖവി, ശറഫുദ്ദീന്‍ അഞ്ചാംപീടിക,പി സി ഉമറലി,അബ്ദുല്‍ ഗഫൂര്‍ സഖാഫി, കെ എസ് മുഹമ്മദ് സഖാഫി, മുഹമ്മദ് മുസ്‌ലിയാര്‍ എരുമക്കൊല്ലി, അലവി സഅദി, ടി പി അബ്ദുസ്സലാം മുസ്്‌ലിയാര്‍, ശമീര്‍ ബാഖവി, ഫള്‌ലുല്‍ ആബിദ്, പി ഉസ്മാന്‍ മുസ്്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
       സമന്വയ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി അഗതികളുടെ അഭയമന്ദിരം എന്ന മുഖമുദ്രയോടെ 27 വര്‍ഷമായി കല്‍പറ്റ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തില്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് ,വാദി റയ്യാന്‍ നോളജ് അക്കാദമി, ജൂനിയര്‍,സീനിയര്‍ ദഅ്‌വാ കോളജ്, ഗ്രീന്‍വാലി പബ്ലിക് സ്‌കൂള്‍,തൗഫീഖ് വിമന്‍സ് കോളജ് എന്നീ സ്ഥാപനങ്ങളിലായി ആയിരത്തോളം കുട്ടികള്‍ പഠിച്ചു വരുന്നു.നിര്‍ധന യുവതികളുടെ വിവാഹം, കുടിവെള്ള പദ്ധതി, വിധവാ പെന്‍ഷന്‍ തുടങ്ങി ജീവ കാരുണ്യ മേഖലകളിലും ദാറുല്‍ ഫലാഹിന് സേവന പദ്ധതികളുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി,സ്വാഗത സംഘം ചെയര്‍മാന്‍ കെ.ടി കുഞ്ഞിമൊയ്തീന്‍ സഖാഫി, സെക്രട്ടറി ഉമര്‍ സഖാഫി ചെതലയം ,പബ്ലിസിറ്റി കണ്‍വീനര്‍ സൈതലവി കമ്പളക്കാട്,സ്വാഗത സംഘം കണ്‍വീനര്‍ നസീര്‍ കോട്ടത്തറ എന്നിവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *