June 21, 2026

ജേസീസ് കൽപ്പറ്റ ചാപ്റ്റർ ഭാരവാഹികൾ സ്ഥാനമേറ്റു.

0
IMG-20181130-WA0016
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ : ജെ.സി.ഐ കൽപ്പറ്റചാപ്റ്റർ-2019-വർഷത്തേക്കുള്ളഭാരവാഹികളുടെ സ്ഥാനാരോഹണംനടന്നു.പുതിയ പ്രസിഡന്റായി കെ .വി.വിനീത് ചുമതലയേറ്റു.
കൽപ്പറ്റ ഡി വൈ എസ്പി  പ്രിൻസ് എബ്രഹാം മുഖ്യതിഥിയായിരുന്നു.പുൽപള്ളി ജേസീസ് മുൻ പ്രസിഡന്റ് ബിനോ ടി അലക്സ് മുഖ്യപ്രഭാഷണം നടത്തി.സി എ  മനൂപ് വി എം  അദ്ധ്യക്ഷത വഹിച്ചു .മേഖലാ പ്രസിഡന്റ് ജെയ്‌സൺ തോമസ് ,വൈസ്‌ പ്രസിഡന്റ് പ്രവീൺ പി പി ,ഡോക്ടർ ഷാനവാസ് പള്ളിയാൽ,അനൂപ് കെ ,എബ്രഹാം ഇ വി,ശ്രീജിത്ത് ടി എൻ ,ഉസ്മാൻ മദാരി,എൽദോ,സജീവ്,സജീഷ്‌കുമാർ, ഗ്രിഗറി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ജെ സി അംഗങ്ങളെയും മുൻ പ്രസിഡന്റുമാരെയും ആദരിച്ചു.കൂടാതെ വയനാട്ടിൽ ആദ്യമായി ജെ സി ക്വീൻസ് എന്ന പേരിൽ വനിതകൾക്ക് മാത്രമായി ചാപ്റ്റർ പ്രഖ്യാപിച്ച്   ലോഗോ പ്രകാശനം ചെയ്തു.ബെസ്റ്റ് ബിസിനസ് മെൻ അവാർഡിന് ഉസ്മാൻ മദാരി അർഹനായി.വേൾഡ് കാൻസർ കെയർ കൊറിയ അവാർഡ് ജേതാവ് ഡോക്ടർ ഷാനവാസ്‌ പള്ളിയാലിനെയും, തുടർ പ്രോജെക്ടുകളായ ജോബ് ലിനക്സ്,ഗുരുശ്രീ പദ്ധതികളുടെ പ്രോഗ്രാം ഡയറക്ടർ  ഇ വി എബ്രഹാമിനെയും ആദരിച്ചു.
മറ്റു ഭാരവാഹികൾ ,സുരേഷ്സൂര്യ(സെക്രട്ടറി ),ജയകൃഷ്ണൻ കെ (ജോ.സെക്രട്ടറി )രഞ്ജിത് കെ ആർ ,ഷംസുദീൻ പി ഇ ,റോയ് ജോസഫ് ,ഷാജി പോൾ & ഷമീർപാറമ്മൽ (വൈസ്‌ പ്രെസിഡന്റുമാർ ), രാധാകൃഷ്‌ണൻ കെ എ (ഖജാൻജി)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *