April 30, 2026

വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തിൽ 15 ബി.ജെ.പി. പ്രവർത്തകർക്കെതിരെ കേസ് എടുത്തു

0
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി:  വിദ്യാര്‍ഥികളെ  സംഘം ചേർന്ന്   മര്‍ദ്ദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 15 ബി.ജെ.പി. പ്രവർത്തകർക്കെതിരെ വെള്ളമുണ്ട പൊലീസ് കേസ്സെടുത്തു. വ്യാഴാഴ്ച  വൈകുന്നേരം 7 മണിയോടെ ഒഴുക്കന്‍മൂല ചെറുകര തൊടുവയലിലാണ് സംഭവം. പ്രദേശത്തെ ഡി വൈ എഫ് ഐ യുടെ കൊടി നശിപ്പിക്കുന്നത് തടഞ്ഞതിനാണ്  സമീപത്തെ 2 വിദ്യാര്‍ഥികള്‍ക്ക്  മര്‍ദ്ദനമേറ്റത്.    ഡി വൈ എഫ് ഐ യുടെ കൊടി നശിപ്പിക്കുന്നത് വിദ്യാര്‍ഥികള്‍ കാണാനിടയായതാണ് ഇവരെ മര്‍ദ്ദിക്കാന്‍ കാരണമായതെന്ന് മർദ്ദനമേറ്റ കുട്ടികൾ പ 16 ഉം, 17 ഉം വയസ്സ് പ്രായമുള്ള രണ്ട് വിദ്യാര്‍ഥികൾക്കും .  കഴുത്തിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.  ചെറുകര തൊടുവയൽ പ്രദേശത്ത്   കുറച്ചു കാലമായി സി.പി.എം. ബി.ജെ.പി. സംഘർഷം നിലനിൽക്കുന്നുണ്ട്.  വിവിധ വകുപ്പുകൾ പ്രകാരമാണ്  പതിനഞ്ച് പേർക്കെതിരെ കേസ്സെടുത്തത്.  പൊലീസ് സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *