മാനന്തവാടി പ്രസ് ക്ലബ്ബ് ;പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
മാനന്തവാടി: പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.2018-19 വര്‍ഷത്തെ മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റായി സുരേഷ് തലപ്പുഴയേയും, സെക്രട്ടറിയായി ബിജു കിഴക്കേടത്തിനേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി കെഎസ് സജയന്‍, ജോ.സെക്രട്ടറിയായി റെനീഷ് ആര്യപ്പള്ളി, ട്രഷററായി അരുണ്‍ വിന്‍സെന്റ് എന്നിവര്‍ ചുമതലയേറ്റു. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമയബന്ധിത തീരുമാനം കൈക്കൊള്ളണമെന്നും ജനറല്‍ബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ ലത്തീഫ് പടയന്‍ സ്വാഗതം ആശംസിച്ചു. അശോകന്‍ ഒഴക്കോടി അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള പള്ളിയാല്‍, കെഎം ഷിനോജ്, സത്താർ ആലാൻ,എ ഷമീര്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply