May 16, 2024

ചുണ്ടേല്‍ പള്ളിയില്‍ തിരുനാള്‍ നാളെ തുടങ്ങും

0
കല്‍പ്പറ്റ: തെന്നിന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചുണ്ടേല്‍ വിശുദ്ധ യൂദാ തദ്ദേവൂസ് ദേവാലയത്തില്‍ തിരുനാള്‍ നാളെ മുതല്‍ 15 വരെ ആഘോഷിക്കുമെന്ന് ദേവാലയ പ്രതിനധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിമൂന്നും പതിനാലുമാണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍. ഇന്ന് വൈകുന്നേരം 4.30നു വികാരി ഫാ.മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പില്‍ കൊടിയേറ്റും. 4.45നു കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. അഞ്ചിനു രാവിലെ 6.45നു ദിവ്യബലി. 11നു ഫാ.വിമല്‍ ഫ്രാന്‍സിസിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം 4.30നു കോട്ടപ്പുറം രൂപത ബിഷപ് ഡോ.ജോസഫ് കാരിക്കശേരിക്കു സ്വീകരണം. 4.45നു ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. ആറിനു രാവിലെ 6.45നു ദിവ്യബലി. 11നു ഫാ.ഡാനി ജോസഫ് പടീപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം 4.45നു ഫാ.ജോണ്‍സണ്‍ അവരേവിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. ഏഴിനു രാവിലെ 8.15നു ദിവ്യബലി. 11നു ഫാ.സനല്‍ ലോറന്‍സ് ഡിസൂസയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം 4.45നു ഫാ.സെബാസ്റ്റ്യന്‍ കാരക്കാട്ടിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. എട്ടിനു രാവിലെ ഏഴിനു ഫാ.ഇമ്മാനുവല്‍ പുളിക്കപ്പറമ്പില്‍, 10.30നു ഫാ.സജീവ് ഉദിക്കാട്ടില്‍, വൈകുന്നേരം 4.30നു ഫാ.ജിജു പള്ളിപ്പറമ്പില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. ഉച്ചയ്ക്ക് വിശുദ്ധ യൂദാശ്ലീഹായുടെ നടയില്‍ കുഞ്ഞുങ്ങള്‍ക്ക് ചോറൂണ്. ഒമ്പതിനു രാവിലെ 6.45നു ദിവ്യബലി. രാവിലെ 11നു ഫാ.സജി കാപ്പിക്കുഴിയുടെയും വൈകുന്നേരം 4.45നു ഫാ.പോള്‍ ആന്‍ഡ്രൂസിന്റെയും കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. പത്തിനു രാവിലെ 6.45നു ദിവ്യബലി. 11നു ഫാ.ജോണ്‍ ബോസ്‌കോയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം 4.45നു സുല്‍ത്താന്‍പേട്ട് രൂപത ബിഷപ് ഡോ.പീറ്റര്‍ അബീര്‍ അന്തോണിസ്വാമിയുടെ കാര്‍മികകത്വത്തില്‍ തമിഴ് ഭാഷയില്‍ ദിവ്യബലി. 11നു രാവിലെ 6.45നു ദിവ്യബലി. 11നു ഫാ.ജോസഫ് അനില്‍ അംബ്രോസ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. 4.45നു ബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാര്‍ തോമസിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, എട്ടാം നവക്ഷേമ പദ്ധതി ഉദ്ഘാടനം. 
12നു രാവിലെ 6.45നു ദിവ്യബലി. രാവിലെ 11നു ഫാ.കെല്‍വിന്‍ പാദുവയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം 4.45നു താമരശേരി രൂപത ബിഷപ് എമിരറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. തുടര്‍ന്ന് തിരുസ്വരൂപം പൂപ്പന്തലിലേക്ക് എഴുന്നള്ളിക്കല്‍, ഒമ്പതാം നവക്ഷേമ പദ്ധതി ഉദ്ഘാടനം, മതബോധന വാര്‍ഷികം. 
13നു രാവിലെ 6.45നു ഫാ.ജെയ്‌സണ്‍, ഒമ്പതിനു ഫാ.ഡെന്നി മോസസ്, 11നു ഫാ.ഷാനു ഫെര്‍ണാണ്ടസ്, ഉച്ചകഴിഞ്ഞ് രണ്ടിനു ഫാ.ലാലു പോള്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാള്‍ ആഘോഷം. 4.45നു ഫാ.വില്യം രാജന്റെ കാര്‍മികത്വത്തില്‍ സാഘോഷ ദിവ്യബലി. 
14നു രാവിലെ ആറിനു ഫാ.ജോഫിന്‍ പുതുവീട്ടില്‍, ഏഴിനു റവ.ഡോ.മില്‍ട്ടണ്‍ നെടുനിലത്ത്(ഇംഗ്ലീഷ്), എട്ടിനു ഫാ.പോള്‍ പേഴ്‌സി ഡിസില്‍വ എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. 10.30നു കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. ഉച്ചകഴിഞ്ഞ് 2.30നു ഫാ.സന്തോഷ് ഡിസൂസ(കൊങ്ങിണി), വൈകുന്നേരം 4.30നു മോണ്‍.ഡോ.തോമസ് പനയ്ക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. ഫാ.തോമസ് പള്ളിപ്പറമ്പിലിന്റെ സന്ദേശം. 6.30നു നഗരപ്രദക്ഷിണം. 15നു രാവിലെ ഏഴിനു ഫാ.ജെറാള്‍ഡ് ജോസഫ് വാഴ്‌വേലില്‍, 11നു ഫാ.നിഥിന്‍ ആന്റണി ബറുവ, വൈകുന്നരം 4.30നു ഫാ.മാര്‍ട്ടിന്‍ ഇലഞ്ഞിപറമ്പില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. കൊടിയിറക്കം എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. മാര്‍ട്ടിന്‍ ഇലഞ്ഞിപ്പരമ്പില്‍, റോബിന്‍സണ്‍ ആന്റണി, ജോയി കളത്തിപ്പറമ്പില്‍, ബിന്‍സി വില്യംസ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *