സോഷ്യല്‍ മീഡിയയിലൂടെ ജില്ലാതല സംഗീത മത്സരം
കല്‍പ്പറ്റ: ലോക്ഡൗണ്‍ കാലത്ത് വയനാട് ജില്ലയിലെ ഗായകര്‍ക്ക് വേണ്ടി ഒരു സംഗീത മത്സരം നടത്തുകയാണ് സ്മാര്‍ട്ട് മീഡിയ എന്ന ഫേസ്ബുക്ക് പേജ്. പങ്കെടുക്കുന്നവര്‍ ഇഷ്ടമുള്ള ഒരു മലയാള ഗാനം കരോക്കെ ഇല്ലാതെ പാടി വീഡിയോ എഡിറ്റിങ് ചെയ്യാതെ താഴെ പറയുന്ന വാട്സാപ്പ് നമ്പറിലേക്ക് പേരും സ്ഥലവും സഹിതം അയക്കുക. പ്രായ ഭേദമന്യെ ഏവര്‍ക്കും പങ്കെടുക്കാം. ഏപ്രില്‍ 21 വൈകിട്ട് 8 മണി വരെ നിങ്ങള്‍ പാടിയ വീഡിയോ അയക്കാവുന്നതാണ്. ജൂറി അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന വിജയിക്ക് സമ്മാനം ഉണ്ടായിരിക്കും. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വീഡിയോ അയക്കാനുള്ള വാട്സാപ്പ് നമ്പര്‍: 9048016432





Leave a Reply