കേരള – കർണാടക അതിർത്തി ചെക്കു പോസ്റ്റുകളായ തോൽപ്പെട്ടി ബാവലി വഴിയുള്ള അനധികൃത യാത്രകൾ തടയണമെന്ന് കെ.കെ. ഏബ്രഹാം
മാനന്തവാടി: ജില്ലാ ഭരണകൂടം, പോലീസ്, ആരോഗ്യ പ്രവർത്തകർ, റവന്യൂ . ഉദ്യോഗസ്ഥർതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ എല്ലാം ഒന്നിച്ചു നിന്നും. എല്ലാ പ്രയാസങ്ങളും സഹിച്ച് പൊതു സമൂഹവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, കോവിഡ് – 19 മഹാമാരിയെ ' തടയാൻ ശ്രമിക്കുമ്പോൾ ഒരു വിഭാഗം ആളുകൾ പൊതു നന്മയ്ക്കായി സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ ദുരുപയോഗപ്പെടുത്തുകയാണ്.
അതിജീവനത്തിന്റെ ഭാഗമായി കൃഷി ചെയ്യുന്നതിനും, ജോലി, വിദ്യാഭ്യാസ, ചികത്സ ആവശ്യത്തിനും, കൂലിപണി ചെയ്യുന്നതിനും, കർണാടകയിൽ പോയി നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ, ഭക്ഷണമില്ലാതെ, കുടിവെള്ളമില്ലാതെ, താമസ സൗകര്യമില്ലാതെ കഷ്ടപ്പെടുമ്പോൾ തിരിച്ചു വരാൻ നിയന്ത്രണങ്ങളുടെ നൂലാമാലകളിൽ പെട്ട് പ്രയാസപ്പെടുമ്പോൾ നിയമങ്ങളൊന്നും ബാധകമല്ലാത്തവർ, പച്ചക്കറി കൊണ്ടുവരുന്നതെന്ന വ്യാജന വാഹനങ്ങൾ ദുരുപയോഗം ചെയ്ത് അനായാസം അതിർത്തി കടന്ന് യാത്രകൾ ചെയ്യുന്നത് സാധാരണയായിരിക്കുകയാണ്. അതധികൃതമായി യാത്ര ചെയ്യുന്നവർ ക്വാറ്ന്റയിനിൽ കഴിയുന്നില്ല. ക്വാറന്റയിനിൽ കഴിയാതെ നാട്ടിൽ സ്വൈര്യവിഹാരം നടത്തുന്നതു ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
അതിർത്തി വഴിയുള്ള അനധികൃത കടന്നുകയറ്റം തടയാനും അനധികൃതമായി, ബന്ധപ്പെട്ടവരെ അറിയിക്കാതെ വന്നു നാട്ടിൽ സ്വൈര്യവിഹാരം നടത്തുന്നവരെ കണ്ടെത്തി ക്വാറന്റയിനിൽ പ്രവേശിപ്പിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.ഏബ്രഹാം ആവശ്യപ്പെട്ടു.




Leave a Reply