November 8, 2026

പ്രവാസികള്‍ക്കും അതിഥിതൊഴിലാളികള്‍ക്കും മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

0
facebook_1588911331899.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കെ പി സി സി ആഹ്വാനപ്രകാരം പ്രവാസികള്‍ക്കും അതിഥിതൊഴിലാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലയിലുടനീളം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിച്ചു. കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പരിപാടി കെ പി സി സി അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. സാലി റാട്ടക്കൊല്ലി, വി നൗഷാദ്, ഡിന്റോജോസ് എന്നിവര്‍ പങ്കെടുത്തു. കാക്കവയല്‍ 146ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്ത്തില്‍ നടന്ന പരിപാടിക്ക് കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എന്‍ ഡി അപ്പച്ചന്‍ നേതൃത്വം നല്‍കി. ബൂത്ത് പ്രസിഡന്റ് എം റഹീം അധ്യക്ഷനായിരുന്നു. കെ പി സജില്‍, എം പി സന്തോഷ്, എം പി ബാബു, പി ഹംസ എന്നിവര്‍ പങ്കെടുത്തു. പൂതാടിയില്‍ അമ്പതാം ബൂത്ത്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്ത പരിപാടിയില്‍ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും, പ്രവര്‍ത്തകരും ചേര്‍ന്ന് മെഴുകുതിരി കത്തിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *