May 12, 2024

ജനങ്ങൾക്ക് മികച്ച സേവനമൊരുക്കി അഡോറയും നർഗീസ് ബീഗവും

0
Img 20200506 Wa0009.jpg
അഡോറയും  നർഗീസ് ബീഗവും… വയനാട്ടിൽ കോവിഡ് പ്രവർത്തനത്തിൽ വ്യപൃതരാണ്… നൂറ് കണക്കിന് രോഗികൾക്ക് സൗജന്യമായി അവശ്യ മരുന്നുകൾ കോഴിക്കോട് ജില്ലയിൽ നിന്നും മറ്റും എത്തിച്ചു നൽകിയും എത്തിപ്പെടാൻ പറ്റാത്ത ആളുകൾക്ക് അവർക്ക് ആവശ്യമുള്ള മരുന്നുകൾ വയനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് മറ്റ് ജില്ലകളിൽ നിന്നും വാങ്ങി എത്തിച്ചു നൽകുകയും, അത്‌ പോലെ നിരവധി രോഗികൾ ആയവരെ തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലേക്ക് ഫ്രീ ആയി കൊണ്ട് പോയി അഡ്മിറ്റ് ചെയ്യുകയും കീമോ ഡയാലിസിസ് എന്നിവ ആവശ്യമായ പത്തോളം ആളുകളെ എം.സി.സി. തലശ്ശേരി. എംവിആർ, മുക്കം മെഡിക്കൽ കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ കൊണ്ട് പോയി ചികിത്സ നൽകി അവരുടെ വീടുകളിൽ എത്തിക്കുവാനും, ബാംഗ്ലൂരിൽ നിന്നും കൊയിലാണ്ടിയിലേക്ക് വന്ന ഗർഭിണി അടക്കമുള്ള കുടുംബത്തെ അവരുടെ വീടുകളിലേക്ക് എത്തിക്കാനും ജില്ലാ കളക്ടർ നടപ്പാക്കിയ സൗജന്യ മരുന്ന് പ്രോജെക്ടിലേക്ക് 50000രൂപ സംഭാവന നൽകിയും ഈ covid കാലം അഡോറയും നർഗീസ്ബീഗവും ജൈത്ര യാത്ര തുടരുകയാണ്… മൂവായിരത്തോളം ഭക്ഷണ കിറ്റുകളും ഈ കാലയളവിൽ നൽകാനും സാധിച്ചിട്ടുണ്ട് ഇത്തരം പ്രവർത്തനങ്ങള്ക്ക് ഇവർക്ക് കൂട്ടായി താരീഖ് കടവൻ, ഷാജി കോരൻകുന്നൻ, മുജീബ് വെളുത്ത പറമ്പത്ത്, ഇസ്മായിൽ, ജാഫർ, അഷ്‌റഫ്, തങ്കച്ചൻ, ബഷീർ, റസാക്ക് എന്നിങ്ങനെ അഡോറയുടെ മെമ്പർമാരും സപ്പോർട്ടർമാരും ചേരുമ്പോൾ ഇവരുടെ പ്രവർത്തനം ഇനിയും ഇവിടെ വളരെ അധികം ആവശ്യമായി വരികയാണ്…. നിർധനരായ ആളുകൾക്ക്   വീട് വെച്ച് കൊടുക്കുന്ന പ്രവർത്തനവും അതിന്റെ 60മത്തെ വീട് പണിയുടെ പൂർത്തീകരണത്തിൽ ആണ്… ഇനിയും നിർദ്ധനർക്കും നിരാലംബർക്കും, അനാഥർക്കും കൂട്ടായി അഡോറ ഉണ്ടാകും…. ഇവർക്ക് കരുതലായി  നർഗീസും ഉണ്ടാവും…. സമൂഹത്തിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി അവരെ വിദ്യാഭ്യാസ പരമായും സഹായിക്കുന്നു ഇത്തരത്തിൽ IAS മുതൽ ഒന്നാം ക്ലാസ്സ്‌ വരെ പഠിപ്പിക്കുന്ന നൂറ് കണക്കിന് കുട്ടികൾ അഡോറയുടെ കൂടെ ഉണ്ട്… അതിൽ ചിലർക്ക് വിദശത്തും.. ചിലർക്ക് ഗവർമെന്റ് തലത്തിലും ജോലി ലഭിച്ചവരും ഉണ്ട്…. ഇനിയും അഡോറയുടെ പ്രവർത്തനങ്ങൾ വയനാട്ടിലും കേരളത്തിലും നല്ല നിലയിൽ എത്തട്ടെ എന്ന് ആശസിക്കുന്നു….
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *