April 20, 2026

വാറ്റ് കേന്ദ്രത്തിൽ നിന്നും പണം വാങ്ങി : എക്സൈസ് ജീവനക്കാരന് സ്ഥലം മാറ്റം

0
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി – ലോക് ഡൗൺ കാലത്ത് വ്യാജവാറ്റിനെതിരെ ശക്തമായ നടപടികളുമായി എക്സൈസ് രംഗത്ത് നിൽക്കുമ്പോൾ സേനയ്ക്ക് നാണക്കേടുണ്ടാക്കി വാറ്റുചാരായം ഉണ്ടാക്കുന്നവരിൽ നിന്നും പണം കൈപ്പറ്റിയ  എക്സൈസ് ജീവനക്കാരനെ സ്ഥലം മാറ്റി.മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ ഒരു ജീവനക്കാരനായാണ് സ്ഥലം
മറ്റിയത്.വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അൻസാരി ബീഗുവാണ് ഉത്തരവിറക്കിയത്. പരാതിയെ തുടർന്ന് എം.എൽ.എ. ഒ.ആർ. കേളു ആവശ്യപ്പെട്ടത് പ്രകാരമാണ്  നടപടി.
കഴിഞ്ഞ മാസം 29നാണ് സംഭവം.രാത്രി 8 മണിയോടെ ബൈക്കിൽ എത്തിയ ഇരുവരും തൊണ്ടർനാട് പുതുശ്ശേരി ആലക്കൽ കോളനിയിലും പരിസരവാസിയുടെയും അടക്കം നാല് വീടുകളിൽ റെയ്ഡ് നടത്തുകയും പണം കൈക്കലാക്കുകയുമായിരുന്നു. നാല് പേരിൽ നിന്നും 9000 രൂപ കൈപ്പറ്റിയതായാണ് ഇവർ തൊണ്ടർനാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.സംഭവം വിവാദമായതോടെയാണ് എക്സൈസ് ഉന്നതർ അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *