April 19, 2026

പ്രവാസികളെ നാട്ടിലെത്തിച്ച ആകാശ ദൗത്യത്തിൽ ക്യാബിൻ ക്രൂ ആയി വയനാട്ടുകാരൻ.

0
IMG-20200510-WA0237.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി..
കൊവിഡ് 19 വിദേശത്ത് നിന്നും പറന്നുയർന്ന വിമാനത്തിൽ മലയാളികളെ നാട്ടിലെത്തിച്ചതിൽ അഭിമാന നിമിഷത്തിൽ വയനാട് സ്വദേശിയും.എയർ ഇന്ത്യയിൽ ക്യാബിൻ ക്രൂ (Crew) ആയ പിലാക്കാവ് പഞ്ചാരകൊല്ലി സ്വദേശിയായ റിജോ ജോൺസനാണ് ദുബായ് കോഴിക്കോട് വിമാന യാത്രയിൽ മലയാളികളെ  നാട്ടിലെത്തിച്ച് ദൗത്യ വിജയത്തിൽ പങ്കാളിയായത്.
കൊവിഡ് കാലത്തിൽ കഴിഞ്ഞ ഒന്നര മാസത്തിന് ശേഷമാണ് വിദേശത്തു നിന്നും കേരള കരയിലേക്ക് യാത്ര കാരെയും  കൊണ്ട് ഒരു വിമാനം amme പറന്നെത്തിയത്. മെയ് 7ന് ദുബായിൽ നിന്നും കോഴിക്കോട്  എത്തിയ എയർ ഇന്ത്യ വിമാനത്തിലെ ക്യാബിൻ ക്ര്യൂ ആണ് ജിജോ.ജിജോയും രണ്ട് പൈലറ്റും ഉൾപ്പെടെ 6 പേരാണ് 177 യാത്രക്കാരെ  സുരക്ഷിതമായി നാട്ടിൽ  എത്തിച്ചത്.ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചുള്ള യാത്ര തന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണെന്നും യാത്രയ്ക്ക് മുൻപും കോഴിക്കോട് എത്തിയ ശേഷവും ജില്ലാ കലക്ടർ ഡോ. അഥീല അബ്ദുള്ള  വിളിച്ചതും ധന്യനിമിഷങ്ങളാണെന്നും ജിജോ ജോൺസൺ പറഞ്ഞു . പഞ്ചാരക്കൊല്ലി വറക്കുന്ന് ജോൺസൺന്റെയും മേരിയുടെയും മകനാണ് ജിജോ .അഞ്ച് വർഷമായി എയർ ഇന്ത്യയിലാണ് ജിജോ. മകന്റെ ആകാശ ദൗത്യത്തിൽ മാതാപിതാക്കും  അഭിമാനിക്കുന്നു പ്രത്യേക സാഹചര്യത്തിൽ മകന്റെ ഈ ദൈത്യത്തിൽ മകനെ പോലെ തങ്ങളും അഭിമാനിക്കുന്നുമെന്ന് മാതാപിതാക്കൾ പറഞ്ഞു . ജിജോയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ വയനാട്ടുകാർക്കും അഭിമാനിക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *