വെഹിക്കിൾ ഫ്യുമികേഷൻ സെന്റർ സ്ഥാപിച്ചു.
വയനാട് മുത്തങ്ങയിൽ അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ അണുവിമുക്തമാക്കി സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി സുൽത്താൻ ബത്തേരി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണതോടെ ടീം മിഷൻ ബ്രേക്ക് ദി ചെയിൻ എന്ന സംഘടനയും ചേർന്നാണ് പദ്ധതി നടപിലാക്കിയത്.
500 ലിറ്റർ മിശ്രിതം ഉപയോഗിച്ച് ആയിരം വാഹനങ്ങൾ അണുവിമുക്തമാക്കാൻ സാധിക്കും .
ചടങ്ങ് ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡണ്ട് വി.മോഹനൻ സ്വാഗതം പറഞ്ഞു.
ഡയറക്ടർ
ആവേത്താൻ സുരേന്ദ്രൻ, പ്രേമാനന്ദൻ,ഗോപകുമാർ
ടീം മിഷൻ ബ്രേക്ക് ദി ചെയിൻ സംഘാടകരായ നിസാം പള്ളിയാൽ സോണി ആസാദ്, നിസി അഹമ്മദ്, ഡോ. സലീം, സംഷാദ് പി, എൻ നിസാർ എന്നിവർ സംസാരിച്ചു.
ബാങ്ക് സെക്രട്ടറി സി.വി ജെസ്സി നന്ദി പറഞ്ഞു.





Leave a Reply