April 20, 2026

ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ ആസ്ഥാന മന്ദിരം (എ.കെ.ടി.എ ഭവന്‍) ഉദ്ഘാടനം നാളെ

0
IMG_20180109_125827
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ ആസ്ഥാന മന്ദിരം (എ.കെ.ടി.എ ഭവന്‍) ഉദ്ഘാടനം നാളെ രാവിലെ 10ന് സംസ്ഥാന സെക്രട്ടറി എന്‍.സി ബാബു നിര്‍വഹിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കല്‍പ്പറ്റ പള്ളിത്താഴെ റോഡിലാണ് പുതിയ ഓഫിസ്. പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും നല്‍കും. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് യു.കെ പ്രഭാകരന്‍ അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് കെ മാനുകുട്ടന്‍ പതാക ഉയര്‍ത്തും. സംസ്ഥാന ട്രഷറര്‍ എം.ഡി സെബാസ്റ്റ്യന്‍ ഫോട്ടോ അനാച്ഛാദനവും മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. കെ.പിസി.സി ജന.സെക്രട്ടറി കെ.കെ എബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, കേരളാ കോണ്‍ഗ്രസ് (എം)ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍, ജില്ലാ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഷിജി എ.റഹ്മാന്‍ എന്നിവര്‍ സംസാരിക്കും. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.കെ ബേബി സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ എ.ജി ബെഞ്ചമിന്‍ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ യു.കെ പ്രഭാകരന്‍, കെ.കെ ബേബി, എ.ജി ബെഞ്ചമിന്‍, പി കൃഷ്ണന്‍, എന്‍ പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *