ഏഴാം വർഷവും മരിക്കാത്ത ഓർമ്മകളുമായി നാട് പി.കെ.ഷൈബിയെ അനുസ്മരിച്ചു.
തവിഞ്ഞാൽ ഗ്രാമ പഞ്ചായത് മുൻ മെമ്പറും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുo കോൺഗ്രസ് നേതാവുമായിരുന്ന പി.കെ. ഷൈബിയുടെ ഏഴാം ചരമ വാർഷികത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും വാളാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ' നേത്യത്വത്തിൽ നടത്തി. യോഗത്തിൽ അനീഷ് വാളാട് സ്വാഗതവും മണ്ഡലം പ്രസിഡന്റ് ജോസ് കൈനികുന്നേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി. മെമ്പറും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി പുഷ്പാർച്ചനയും ഉദ്ഘാടനവും നിർവഹിച്ചു. ജില്ലാ പഞ്ചായത് അംഗം എ. പ്രഭാകരൻ മാസ്റ്റർ , തലപ്പുഴ മണ്ഡലം പ്രസിഡന്റ് ജോസ് പാറക്കൽ , അസിസ് വാളാട്, സി.എം. ഫിലിപ്പ് , വിപിനചന്ദ്രൻ മാസ്റ്റർ , ജോൺസൻ കെ.വി. ശശി വാറോളിൽ ,ലിസി ജോസ് ,സി.എം. കുഞ്ഞുമോൻ, ജയരാജൻ പാലോട്ട് , സുരേഷ് പാലോട്ട് , ജോസ് പാലറ തുടങ്ങിയവർ സംസാരിച്ചു







Leave a Reply