April 20, 2026

ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം സംസ്ഥാനതല ഉദ്ഘാടനം 15ന് ബത്തേരിയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 15ന് വൈകീട്ട് 4ന് സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ തുറമുഖവകുപ്പ് മന്ത്രി കടപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. എം.ഐ.ഷാനവാസ് എം.പി., എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, മറ്റ് രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണവും അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യ വിതരണവും നടക്കും. ഇതോടനുബന്ധിച്ച് സംസ്ഥാന ഭാഗ്യക്കുറിയുടെ ഇതുവരെയുള്ള ചരിത്രം വിളിച്ചോതുന്ന പ്രദര്‍ശന വാഹനത്തിന്റെ യാത്രയുടെ ഉദ്ഘാടനവും നടക്കും. തുടര്‍ന്ന്‍ മാതൃഭൂമി/കപ്പ ടെലിവിഷന്‍ ചാനലുകളുടെ നേതൃത്വത്തില്‍ ചലചിത്ര പിണി ഗായകന്‍ ഉണ്ണി മേനോനും ടീമും നയിക്കുന്ന ഭാഗ്യോത്സവം കലാ സാംസ്‌കാരിക പരിപാടിയും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *