April 20, 2026

ഓട്ടോ-ടാക്‌സി വായ്പ: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ തൊഴില്‍രഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും ഓട്ടോ ടാക്‌സി വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 98000 രൂപയിലും നഗര പ്രദേശങ്ങളില്‍ 120000 രൂപയിലും കവിയരുത്. അപേക്ഷകര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. വായ്പ തുക 3.70 ലക്ഷം. ആറ് ശതമാനം പലിശയില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. വായ്പയ്ക്ക് ഈടായി കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. ഫോ. 04936 202869.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *