എല്‍സ്റ്റ എസ്‌റ്റേറ്റ് തൊഴിലാളികള്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി
കല്‍പ്പറ്റ:ശമ്പളം കൃത്യമായി നല്‍കാത്ത മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് എല്‍സ്റ്റ എസ്റ്റേറ്റിലെ 107 തൊഴിലാളികള്‍ ജോലി കഴിഞ്ഞ് 9 വര്‍ഷം കഴിഞ്ഞിട്ടും മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സത്യാഗ്രഹസമരം നടത്തുന്നത്.ചെക്ക് കൊടുത്തിട്ട് 3-മാസം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ ജനുവരി 12 മുതല്‍ അനിശ്ചിതകാല സമരങ്ങളിലേക്ക് നീങ്ങിയിട്ടുള്ളത്.തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നില്ല,ചികിത്സ നല്‍കുന്നില്ല,ബോണസ് കൊടുക്കുന്നില്ല,പാടികളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.എന്നാല്‍ തോട്ടത്തിലെ വിലപിടിപ്പുള്ള വീട്ടി മരങ്ങള്‍ മുറിച്ച് കടത്തുവാനുള്ള ശ്രമവും നടക്കുന്നുണ്ട്.സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നട സത്യാഗ്രഹ സമരം ഐ.എന്‍.ടി.യു.സി.വയനാട് ജില്ലാ പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു.കെ.പി.കുഞ്ഞു മുഹമ്മദ് സ്വാഗതം പറഞ്ഞു.വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ ജനറല്‍ സെക്ര'റി പി.ഗഗാറിന്‍,സാംപി മാത്യു,പി.എല്‍.സി.വേണു മാസ്റ്റര്‍,യു.കരുണന്‍,കെ.ടി.ബാലകൃഷ്ണന്‍,കെ.സെയ്തലവി,എച്ച്.എം.എസ്. ഡി.രാജന്‍,കെ.കെ.രാജേന്ദ്രന്‍,സാലി റാട്ടക്കൊല്ലി എന്നിവര്‍ സംസാരിച്ചു.






Leave a Reply