April 20, 2026

സഹകരണ ബാങ്കുകളില്‍ നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കം

0
13md10-1
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: മാനന്തവാടി സര്‍വീസ് സഹകരണ ബാങ്കില്‍ സഹകരണ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി. സഹകരണ സംഘം ജില്ലാ ജോ. രജിസ്ട്രാര്‍ വി. മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എന്‍.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സഹകരണ സംഘം മാനന്തവാടി അസി. രജിസ്ട്രാര്‍ എം. സജീര്‍, അസി. ഡയറക്ടര്‍ ടി.കെ. സുരേഷ് കുമാര്‍, പാക്‌സ് സെല്‍ ഓഫീസര്‍ ടി.വി. രാധാകൃഷ്ണന്‍, ബാങ്ക് മാനേജിങ് ഡയറക്ടര്‍ റോസ്ലിന്‍ എം. ജോസഫ് ജോസഫ് എന്നിവര്‍ സംസാരിച്ചു. 
തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കിലെ സഹകരണ നിക്ഷേപ സമാഹരണ യജ്ഞം ബാങ്ക് മുന്‍ സെക്രട്ടറി കെ. അനന്തന്‍ നമ്പ്യാര്‍ ബാങ്ക് സെക്രട്ടറി ടി. വസന്തകൃഷ്ണനു നിക്ഷേപം കൈമാറി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍, ഗ്രമപഞ്ചായത്തംഗങ്ങളായ സാലി വര്‍ഗീസ്, കെ. വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *