ലോറിയിൽ കടത്തിയ 54000 പാക്കറ്റ് ഹാൻസ് പിടികൂടി : രണ്ട് പേർ അറസ്റ്റിൽ
ലോറിയിൽ കടത്തിയ 54000 പേക്കറ്റ് ഹാൻസ് പിടികൂടി.വയനാട് എക്സൈസ് ഇൻറലിജൻസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി റെയിഞ്ച് പാർട്ടിയും, എക്സൈസ് ഇൻ്റലിജൻസ് വിഭാഗവും ബത്തേരി ടൗണിൽ വെച്ച് സംയുക്തമായി നടത്തിയ പരിശോധനയിലാണ് KA 56 -4091 നമ്പർ ലോറിയിൽ കടത്തിയ 54000 പേക്കറ്റ് ഹാൻസുൾപ്പെടെയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ശർക്കര ലോഡിൻ്റെ മറവിൽ36 ചാക്കുകളിലായി ഒളിപ്പിച്ചു കടത്തുകയായിരുന്നു. ബത്തേരിയിലും പരിസര പ്രദേശങ്ങളിലും വില്പനക്കായി കൊണ്ടുവരികയായിരുന്നു. ചില്ലറ വിപണിയിൽ അരക്കോടി രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട്, കൊടുവള്ളി കിഴക്കോത്ത് സ്വദേശികളായ ഡ്രൈവർ പൊയിലങ്ങൽ വീട്ടിൽ മുഹമ്മദ് ജെംഷീർ ( 34) ,സഹായി പരട്ടക്കുന്നുമ്മൽ അബ്ദുൾ ബഷീർ കെ.കെ.എന്നിവർ പിടിയിലായി.പ്രതികൾക്കെതിരെ കോട്പ ആക്റ്റ് പ്രകാരം കേസെടുത്തു. പാർടിയിൽ ഇൻറലിജൻസ് ഇൻസ്പെക്ടർ എം.കെ സുനിൽ പ്രിവൻ്റീവ് ഓഫീസർ കെ.രമേഷ് ബത്തേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനൻ പ്രിവൻ്റീവ് ഓഫീസർ എം.ബി ഹരിദാസ് സി പി ഒ മാരായ അനീഷ് എ.എസ്, അനിൽകുമാർ കെ.കെ, വിഷ്ണു, അനീഷ് എ ആർ ,ഡ്രൈവർ അൻവർ സാദിഖ് എന്നിവരുണ്ടായിരുന്നു.





Leave a Reply