April 20, 2026

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ്; തുക സംസ്ഥാന ബജറ്റില്‍ വകയിരിത്തി കേന്ദ്രത്തിനു ഉടന്‍ റിപ്പോര്‍ട്ട് നല്കണം;കെ ഫ്രാന്‌സിജസ് ജോര്‍ജ് Ex MP

0
01-18
By ന്യൂസ് വയനാട് ബ്യൂറോ
കാല്‍ നൂറ്റാണ്ടിനു മുമ്പ് പ്രവര്ത്തന നിര്‍മ്മാണം തുടങ്ങി ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തി വെച്ച പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ തുക ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തണമെന്ന് കേരള കോണ്ഗ്രസ്സ് സംസ്ഥാന ചെയര്മാന്‍ ഫ്രാന്‌സിഷസ് ജോര്ജ് Ex MP ആവശ്യപ്പെട്ടു. വനത്തിലൂടെയുള്ള റോഡ് നിര്മ്മാ ണത്തിന് കേന്ദ്രാനുമതി ലഭിക്കുന്നതിനാവശ്യമായ അപേക്ഷയും ഡി പി.ആറും, മറ്റ് സമഗ്ര റിപ്പോര്ട്ടും സംസ്ഥാന ഗവര്‌മെഅന്റ്‌ന കേന്ദ്ര ഗവര്‌മെ്ന്റി്ല്‍ ഉടന്‍ സമര്പ്പി ക്കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ചുരത്തില്‍ അനുഭവപ്പെടുന്ന യാത്രാക്കുരുക്കില്‍ സ്വദേശികളും വിദേശികളുമായ ആയിരങ്ങളാണ് ദിവസവും കുടുങ്ങുന്നത്. ഇത് ബദല്‍ റോഡിന്റെസ ആവശ്യകതയും പ്രസക്തിയും വര്ദ്ധിവച്ചിരിക്കുകയാണ്. വയനാടിനു വേണ്ടി നിലവിളിക്കുവാനും കേന്ദ്ര സംസ്ഥാന തലത്തില്‍ ശക്തമായ സ്വാധീനം ചെലുതുവാനും കഴിവുള്ള സമര്ഥനരായ എം.എല്‍.എ മാരും എം.പി യും, ജന നേതാക്കളും വയനാട്ടില്‍ ഉണ്ട് എന്നത് ആശ്വാസകരമാണ്. വയനാടിന്റെു സമഗ്ര വികസനത്തിനും ടുറിസം രംഗത്തുമുള്ള വന്‍ കുതിച്ചു ചാട്ടത്തിനു സഹായകരമായ പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ് പൂര്ത്തീ കരിക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഗവര്‌മെ ന്റുരകള്‍ അനാസ്ഥ കൈവെടിഞ്ഞ് ഉണര്ന്നു പ്രവര്ത്തി്ക്കണം. ഈ വിഷയത്തില്‍ 
നമ്മുടെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്ട്ടി കളും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി യുടെ സംസ്ഥാന ജില്ലാ ഘടകവുമൊക്കെ വളരെ അനുകൂലമായ നയമാണ് സ്വീകരിച്ചിരിക്കുന്നത് എന്നുള്ളത് വളരെ സ്വാഗതാര്ഹാരമാണ്. നാട്ടുകാര്ക്ക് ഇത് വളരെ പ്രതീക്ഷ നല്കുനന്നുണ്ട്. ഈ പാതക്ക് ഒത്തിരി പ്രത്യേകതകളും സവിശേഷതകളും എടുത്തു പറയുവാനുണ്ട്.
ശാസ്ത്രീയ പഠനത്തിനും, സര്‍വ്വേക്കും ശേഷം കാല്‍ നൂറ്റാണ്ടിനു മുമ്പ് പ്രഥമ പരിഗണന നല്കിന 60% പണി പൂര്ത്തീ കരിച്ച്, പാതിവഴിയില്‍ എത്തി നില്ക്കുന്ന പഴയ പദ്ധതിയെന്ന നിലയില്‍ പുതിയ ബദല്‍ പാതകളെ അപേക്ഷിച്ച് ഈ പദ്ധതിക്ക് മുടക്കുമുതല്‍ വളരെ കുറവാണ്. കേരളത്തിന്റെ ടൂറിസത്തിന് പറുദീസയായ വയനാടിന്റെത ഭാവി പുരോഗതിക്ക് കൂടുതല്‍ ബദല്‍ പാതകള്‍ അനിവാര്യമാണെന്നും ഘട്ടം ഘട്ടമായി മറ്റു ബദല്‍ പാതകള്‍ കൂടി ഗവര്‌മെസന്റ് ഏറ്റെടുക്കുവാനുള്ള നീക്കം ശ്ലാഘനീയമാണ്. മേപ്പാടി ആനകക്കാംപൊയില്‍ തുരങ്ക പാതക്ക് സംസ്ഥാന ധനവകുപ്പില്‍ നിന്നും അംഗീകാരം നല്കാമെന്ന ഉറപ്പ് ലഭിച്ചു എന്ന തിരുവമ്പാടി എം.എല്‍.യുടെ പ്രസ്താവന വയനാടിന്റൊ വികസന സ്വപ്നങ്ങള്ക്ക്ട ശക്തി പകരുന്നുണ്ട്.
3000 റിസോര്ട്ടുകളും, അതിലേറെ ഹോം സ്റ്റേകളും വയനാട്ടിലുണ്ടെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടുറിസം രംഗത്ത് വയനാടിന്റെ് വികസനത്തിന് സഹായകരമായ ദീര്‌ഘോ വീക്ഷണത്തോടെയുള്ള പുതിയ കര്മ്മ പരിപാടികള്ക്ക് രൂപം കൊടുക്കുവാന്‍ കേന്ദ്ര സംസ്ഥാന ഗവര്‌മെകന്റുകള്ക്ക് കഴിയണം. അപൂര്വ്വ ദുര്ബകല പരിസ്ഥിതി മേഖലയിലൂടെ കടന്നു പോകേണ്ടാതില്ലാത്തതും അപൂര്വ്വ ഇനം ജീവികളുടെ ആവസകേന്ദ്രങ്ങളോ വലിയ പാലങ്ങളോ ഇല്ലാത്തതും ഈ റോഡിന്റെ് നിര്മ്മാ ണത്തിന് അനുകൂലമായ ഘടകങ്ങളാണ്. നിലവിലുള്ള റോഡിനെക്കള്‍ 16km ദൂരം കുറവാണിതിന് എന്നതും ശ്രദ്ധേയമാണ്. ബോയ്‌സ് ടൌണ്‍ – കൊട്ടിയൂര്‍ പാല്ച്ചുരം റോഡ്, താമരശ്ശേരി ചുരം നവീകരണം, തുടങ്ങിയ കാര്യങ്ങളില്‍ വനം ഭുമി വിട്ടുകിട്ടുവാന്‍ കേന്ദ്ര ഗവണ്മെന്റില്‍ സ്വാധീനവും ഇടപെടലും നടത്തുവാന്‍ അന്നത്തെ ഇ.കെ നായനാര്‍ ഗവണ്മെന്റിനു സാധിച്ചു. അതുപോലെ ഈ വിഷയത്തില്‍ ഇപ്പോഴത്തേ സംസ്ഥാന ഗവണ്മെന്റ്ണ ശക്തമായ ഇടപെടലുകള്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും, വിവധ മേഖലകളില്‍ കടുത്ത അവഗണന വര്ഷംങ്ങളായി ഏറ്റുവാങ്ങുന്ന വയനാടിന് ഇനി ഒരു നീതി നിഷേധം താങ്ങാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആകെയുള്ള റോഡിന്റെന 8km മാത്രമെ വനത്തിലൂടെ കടന്നു പോകുന്നുള്ളൂ വെന്നാണ് അവസാന പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.8km വനത്തിലുള്ള 52 ഏക്കറിന് പകരം 104 ഏക്കര്‍ സ്ഥലം വിവിധ പഞ്ചായത്തുകള്‍ വിട്ടുനല്കിയിട്ടും കേന്ദ്ര ഗവണ്മെന്റ് അനങ്ങാപ്പാറ നയം തുടരുന്നത് ദുഖകരമാണ്. ചുരം നവീകരണത്തിന് വേണ്ടി മുറവിളി കൂട്ടുന്ന രാഷ്ട്രീയ പാര്ട്ടികളും യുവജന സംഘടനകളും ചുരം ബദല്‍ റോഡിനുവേണ്ടി ശബ്ദം ഉയര്ത്താതത്   വിചിത്രമാണ്. ഈ നിലപാടിന് മാറ്റം ഉണ്ടാകണം. വികസന കാര്യങ്ങളില്‍ രാഷ്ട്രീയത്തിന് അതീനമായി ഒരുമയോടുള്ള പോരാട്ടത്തിനു എല്ലാവരും തയ്യാറാകണം. കാര്ഷിരക ഉല്പന്നങ്ങളുടെ വിലയിടിവ്, വന്യ മൃഗ ശല്യം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം വയനാട് വീര്പ്പുംമുട്ടുകയാണ്. വയനാടിന്റെ് വിസ്തൃതിയുടെ 35% വനങ്ങളാണ്. വനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കാര്ഷീക ജില്ലയാണ് വയനാട്. ജനസംഖ്യയുടെ 40% ആദിവാസികളാണ്. വനനിയമങ്ങളില്‍ കാര്യമായ പൊളിച്ചെഴുത്തുകള്‍ ഇല്ലാതെ വയനാടിന്റെന വികസനം സാധ്യമാകില്ലെന്നതിന്റെു വലിയ ഉദാഹരണമാണ്. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡിന്റെ ഇന്നത്തെ അവസ്ഥ. വികസന വിഷയങ്ങളില്‍ കേന്ദ്രം കേരളത്തോട് അനുഭാവ പൂര്ണ്ണ്മായ സമീപനം തുടരണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു. നാടിന്റൊ അടിസ്ഥാന വികസന ആവശ്യങ്ങളോട് മുഖം തിരിക്കുന്ന സമീപനം ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇനിയെങ്കിലും ഉപേക്ഷിക്കണം. ഈ വിഷയം ജനവും ജനപ്രധിനിധികളും പഞ്ചായത്തും ഗവണ്മെന്റും ഒക്കെ മറന്നു കിടന്നപ്പോഴാണ് ജനാധിപത്യ കേരളാകോണ്ഗ്രസ് ഇത് ഏറ്റെടുത്തത്. ഇതില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ഈ വിഷയം എല്ലാവരുടേയും ശ്രദ്ധയില്‍ പെടുത്തുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക്   ചാരിതാര്ത്ഥ്യ മുണ്ട്. രാഷ്ട്രീയപാര്ട്ടികകള്‍ ജനങ്ങളോടൊപ്പം നില്ക്കണമെന്ന ആശയത്തോട് ഞങ്ങള്‍ നീതി പുലര്ത്തുവാനും അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ കര്ഷകരോടും സാധാരണക്കാരോടും ഒപ്പം ചേര്ന്ന് പ്രവര്ത്തിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഈ സമരം പല പ്രസ്ഥാനങ്ങളും ഏറ്റെടുത്തു. ഇതുമാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്. വനത്തിലൂടെ പരിസ്ഥിതിക്കും വന്യമൃഗങ്ങള്ക്കും ഹാനികരമല്ലാത്ത രീതിയില്‍ മെട്രോ മോഡലില്‍ തൂണില്‍ താങ്ങുന്ന റോഡ് പണിയാനുള്ള സാദ്ധ്യതകളെ കുറിച്ചും, തുരങ്ക പാതയെക്കുറിച്ചും വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വര്ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ റോഡിന് ആവശ്യമായ തുക വകയിരുത്തുക, കേന്ദ്ര ഗവ. വനത്തിലൂടെയുള്ള റോഡ് നിര്മ്മാ ണത്തിന് ആവശ്യമായ അനുമതി നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജനാതിപധ്യ കേരള കോണ്ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ ഉത്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജനാതിപധ്യ കേരള കോണ്ഗ്ര സ്സ് ജില്ലാ പ്രസിഡണ്ട് കെ.എ. ആന്റ ണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഗവണ്മെന്റ്‌ല ബാഡ്ജറ്റില്‍ തുക വകയിരുത്തി അപേക്ഷയും റിപ്പോര്ട്ടും കേന്ദ്ര ഗവണ്മെന്റില്‍ സമര്പ്പി ക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അന്പതിനായിരത്തോളം പേര്‍ അനുഭാവം പ്രകടിപ്പിച്ച് ഒപ്പിട്ട ഭീമ ഹര്ജി് ചടങ്ങില്‍ പാര്ട്ടി ചെയര്മാന്‍ ശ്രീ.ഫ്രാന്‌സിപസ് ജോര്ജ് ഏറ്റു വാങ്ങി. ജനുവരി 17 ന് തിരുവനന്തപുരത്ത് ഭീമ ഹര്ജി ശ്രീ.ഫ്രാന്‌സി സ് ജോര്ജ് എക്‌സ്.എം.പി., അന്റണി രാജു എക്‌സ് എം.എല്‍ എ, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ ചേര്ന്ന് മുഖ്യമന്ത്രിക്കു നേരിട്ടു നല്കി ചര്‌ച്ച നടത്തും.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. പോളി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡെന്നീസ് സി.ജെ, ഷിനോയി അടക്കാപ്പാറ, ജോസഫ് കാവാലം, കമല്‍ ജോസഫ്, അഡ്വക്കേറ്റ് ജോര്ജ്ക വാതുപറമ്പില്‍, V S ചാക്കോ, ജോര്ജ്‌ ഊരാശ്ശേരി, വില്‌സനണ്‍ നെടുംകൊമ്പില്‍, ജോര്ജ് എടൂര്‍, ജോയ് ചെറുകാട്, പാറക്കല്‍ കുര്യന്‍, ജോയി ചിറ്റാട്ടുകര, എബി പൂക്കൊമ്പില്‍ വി.എം. ജോസ്, ടി.പി കുര്യാക്കോസ്, ബിജു എ.എം, പീറ്റര്‍ എം.പി., സുനില്‍ അഗസ്റ്റിന്‍, ജിനീഷ് എളംമ്പാശ്ശേരി, സിബി ജോണ്‍, സാബു ചക്കാലക്കുടി, ലോറന്‌സ് കെ.ജെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *