തിരിച്ച് വന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം – പി.പി.എ കരീം
കല്‍പ്പറ്റ: വര്‍ഷങ്ങളോളം ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്ത്, ഗള്‍ഫ് നാടുകളിലെ കടുത്ത തൊഴില്‍ നിയമങ്ങള്‍ കാരണവും മറ്റുകാരണങ്ങള്‍ കൊണ്ടും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പാവപ്പെട്ട മുഴുവന്‍ പ്രവാസികള്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സാമ്പത്തിക സഹായം നല്‍കണമെന്നും പ്രവാസികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ആയി നോര്‍ക്ക മുഖേന കേരളാ സര്‍ക്കാറിന് നല്‍കിയ കെട്ടിക്കിടക്കുന്ന ആയിരകണക്കിന് അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിച്ച് സഹായം വിതരണം ചെയ്യണമെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.' എ.കരീം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.പ്രവാസി ലീഗിന്റെ ജില്ലാത ക്യാമ്പയിന്‍ കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനുവരി 30. വരേയാണ് 2018, 2021 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്‍. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ട് എന്‍.കെ.റഷീദ്, സെക്രട്ടറി പടയന്‍ അഹമ്മദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് കെ.നൂറുദ്ധീന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മടക്കിമല, കല്‍പ്പറ്റ മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, ജനറല്‍ സെക്രട്ടറി ടി.ഹംസ, ഷംസുദ്ദീന്‍ പടിഞ്ഞാറത്തറ, കുഞ്ഞബ്ദുള്ള മാനാ തൊടുക, കുഞ്ഞിപ്പ കണ്ണിയന്‍, പി.വി.എസ് മൂസ്സ, സിദ്ധീഖ് പിണങ്ങോട', ഹംസ മീനങ്ങാടി, ബഷീര്‍ പുത്തുക്കണ്ടി, മൊയ്തീന്‍ കുട്ടി കോട്ടത്തറ, സി.ടി.മൊയ്തീന്‍, സി.എ.പക്കര്‍, എം.ബി. ഫൈസല്‍, നാസര്‍മേപ്പാടി, ജലീല്‍ മുട്ടില്‍, ഉസ്മാന്‍ മേമന എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം തിരഞ്ഞെടുപ്പ് സമിതി സുല്‍ത്താന്‍ ബത്തേരി – കുഞ്ഞബ്ദുള്ള മാനാ തൊടുക, സി.പി.ലത്തീഫ്, വെട്ടന്‍ മമ്മൂട്ടി ഹാജി – മാനന്തവാടി മണ്ഡലം – ഷംസുദ്ദീന്‍പടിഞ്ഞാറത്തറ, ഹംസ കല്ലുങ്ങല്‍, സാഫി മലവയല്‍- കല്‍പ്പറ്റ മണ്ഡലം കുഞ്ഞിപ്പ കണ്ണിയന്‍, പി.വി.എസ് മൂസ്സ, സി.കെ. മായന്‍ ഹാജി എന്നിവരെ തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളായി ചുമതലപ്പെടുത്തി.






Leave a Reply