April 20, 2026

കർഷകർക്ക് വേണ്ടി ബദൽ രേഖ നടപ്പിലാക്കണം.. : ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ :കർഷക മോചനയാത്ര വയനാട്ടിൽ

0
IMG_20180123_124331
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ അഡ്വ: ബിനോയ് തോമസ് നയിക്കുന്ന കർഷക മോചനയാത്ര വയനാട്ടിൽ പര്യടനം നടത്തി. കാർഷിക മേഖലക്ക് വേണ്ടി സമഗ്ര പദ്ധതികൾ ഉൾകൊള്ളുന്ന ബദൽ രേഖ നടപ്പിലാക്കണമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

      കർഷകന്റെ കടം എഴുതി തള്ളി പുനർ വായ്പ, കാർഷിക മേഖലക്ക് വേണ്ടി മാത്രം ബജറ്റ്, കർഷകന്റെ കൈവശഭൂമിക്ക് പട്ടയം, കർഷകനെതിരെയുള്ള കരിനിയമങ്ങൾ റദ്ദ് ചെയ്യുക ,വന്യമൃഗങ്ങളിൽ നിന്ന് ക്വഷിയെയും കർഷകരെയും രക്ഷിക്കുക കർഷകന് വരുമാന സ്ഥിരത ഉറപ്പു വരുത്തുക., കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക മോചന യാത്ര നടത്തുന്നത്.
    കർഷക സംഘടനകളുടെ ഏകോപനത്തിന്റെ ഭാഗമായി  ഏപ്രിൽ 12-ന്  എറണാകുളത്ത് യോഗം ചേരുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജാഥ 29-ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനം ഡോ: പി.വി. രാജഗോപാൽ ഉദ്ഘാടനം ചെയ്യും .ഡോ: ബെഞ്ചമിൻ ഈശോ, പി.ജെ. ദേവസ്യ, കെ.എം. പ്രദീപ് കുമാർ, എം.രാജീവൻ, പി.സതീഷ് കുമാർ, സജി കേഴപ്ലാക്കൻ, എം.രാജൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *