April 17, 2026

സപ്ലൈകോ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം;എ.ഐ.ടി.യു.സി ജില്ലാ കണ്‍വെന്‍ഷന്‍

0
03-18
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:വര്‍ഷങ്ങളായി സപ്ലൈകോ ഔട്ട്ലെഫുകളില്‍ ജോലി ചെയ്ത് വരുന്ന ദിവസ വേദനക്കാരെ സ്ഥിരപ്പെടുത്തണമെന്ന്‍ സപ്ലൈകോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി)ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ഇ.എസ്.ഐ.ബാധകമായ തൊഴിലാളികള്‍ക്ക് ചികിത്സാ സൗകര്യം നല്‍കുക,പാക്കിംഗ് തൊഴിലാളികളെ ദിവസ വേതനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ ഉന്നയിച്ചു.പ്രതിദിന വേതനം 350-ല്‍ നിന്നും 425-രൂപയായും പാക്കിംഗ് തൊഴിലാളികളുടെ വേതനം ഒരു പാക്കിന് 75 പൈസയില്‍ നിന്നും ഒരു രൂപയാക്കി മുന്‍കാല പ്രാബല്യത്തോടുകൂടി വര്‍ദ്ധിപ്പിക്കുകയും ചെയ്ത് ഇടതുപക്ഷ ജനാധിപത്യ ഗവമെന്റിനേയും പ്രത്യേകിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി തിലോത്തമനേയും കണ്‍വെന്‍ഷന്‍ അഭിനന്ദിച്ചു. എ.ഐ.ടി.യു.സി.ജില്ലാസെക്രട്ടറി പി.കെ.മൂര്‍ത്തി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.എ.കഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.പി.എല്‍.ജിറ്റോ,മഹിതാ മൂര്‍ത്തി,കെ.ബി.അജേഷ്,വി.എസ്.ദീപ,പി.സക്കീന,കെ.പുഷ്പവല്ലി,കെ.ഓമന,എന്‍.വി.വിശ്വനാഥന്‍,പ്രസീത എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *