ഡോക്ടർമാരുടെ പണിമുടക്കിൽ വലഞ്ഞ് കൽപ്പറ്റ ജനറൽ ആശുപത്രിയിലെ രോഗികൾ
ഡോക്ടർമാരുടെ പണിമുടക്കിൽ വലഞ്ഞ് കൽപ്പറ്റ ജനറൽ ആശുപത്രിയിലെ രോഗികൾ. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയാനുമതി നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിലാണ് ഡോക്ടര്‍മാരുടെ പണിമുടക്ക്.
..
ദിനംപ്രതി 500ലധികം രോഗികൾ ആശ്രയിക്കുന്നത് കൽപറ്റ ജനറൽ ആശുപത്രിയെയാണ്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ആയതിനാൽ ഡോക്ടർമാരുടെ പണിമുടക്ക് പലരും അറിയാതെയാണ് ആശുപത്രിയിലെത്തിയത്. പിഞ്ചു കുഞ്ഞുങ്ങളടക്കം ഗർഭിണികളും പ്രായമായവരും അതിരാവിലെ ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർ ഇല്ലാത്തതുകൊണ്ട് തിരികെ പോകേണ്ടിവന്നു. പടിഞ്ഞാറത്തറയിൽ നിന്ന് എത്തിയവർ അടക്കം ദൂരസ്ഥലങ്ങളിൽ നിന്നും എത്തിയ രോഗികളും പണിമുടക്ക് അറിയാതെ വലഞ്ഞു. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. ദന്തൽ ക്ലിനിക്കുകളും ഇന്ന് അടച്ചിട്ട് ഡോക്ടർമാർ പ്രതിഷേധിക്കുന്നുണ്ട്.





Leave a Reply