April 29, 2026

പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍.ഹേലി നിര്യാതനായി

0
1607869676733.jpg
By ന്യൂസ് വയനാട് ബ്യൂറോ


പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍.ഹേലി അന്തരിച്ചു.  83 വയസായിരുന്നു. ഹൃദയാഘാതത്തേത്തുടര്‍ന്ന് ആലപ്പുഴയിലെ മകളുടെ വീട്ടില്‍ രാവിലെ എട്ടേമുക്കാലോടെയായിരുന്നു അന്ത്യം. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്ന അദ്ദേഹം സംസ്ഥാന കാര്‍ഷിക നയരൂപീകരണ സമിതി അംഗമായിരുന്നു. കേരളത്തില്‍ ഫാം ജേണലിസത്തിന് തുടക്കമിട്ടു. ജനകീയ പരിപാടികളായ ആകാശവാണിയിലെ വയലും വീടും , ദൂരദര്‍ശനിലെ നാട്ടിന്‍പുറം തുടങ്ങിയവയുടെ  പിന്നണിക്കാരനായിരുന്നു. കാര്‍ഷിക സംബന്ധിയായ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്. സംസ്കാരം സ്വദേശമായ ആറ്റിങ്ങലില്‍ നടക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *