April 28, 2026

വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ജെ.ആർ.പി. ഭാരവാഹികൾ

0
IMG-20201222-WA0176.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പാറന്നൂർ രാജി വെച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ ജെ.ആർ.പിയുമായി വന്ന വാർത്തകളിൽ സംസ്ഥാന നേതാക്കൾ കൂട്ട രാജിക്ക് ഒരുങ്ങുന്നതായുള്ളതുൾപ്പെടെയുള്ളത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ജെ.ആർ.പി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകും.  പാർട്ടി ചെയർപെഴ്സൺ സി.കെ ജാനുവിൻ്റെ ഏകാധിപത്യപരമായ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും എതിരായി പാർട്ടിയിൽ നിന്നു തന്നെ പരാതികൾ തുടർച്ചയായി വന്നിരുന്നുവെന്നും, അതിനെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തിയുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറിയുടെ രാജി ഒരു വ്യക്തി എന്ന നിലയിൽ മാത്രമുള്ളതാണെന്നും, പരാതികളിൽ കഴമ്പു കണ്ടാൽ ഉചിതമായ നിലപാട് പാർട്ടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്, സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ, സംസ്ഥാന ജോ. സെക്രട്ടറി ബാബു കുറ്റിമൂല എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *