കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം : എസ് ഡി പി ഐ ഏകദിന ഉപവാസം നടത്തും.
കല്‍പ്പറ്റ: കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏകദിന ഉപവാസം നടത്താന്‍ എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ വ്യാഴാഴ്ച പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗംങ്ങളും മണ്ഡലം കമ്മിറ്റിയംഗങ്ങളും ഉപവാസം അനുഷ്ഠിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സമിതിയംഗം വി ആര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടിയെന്ന നിലയിലാണ് ഇറക്കിയത്. കാര്‍ഷിക നിയമങ്ങൾ പൂര്‍ണമായും പിന്‍വലിക്കണമെന്നതാണ് ആവശ്യം. കര്‍ഷക പോരാട്ടത്തിന് ശക്തമായ പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍പ്പിച്ച് രംഗത്തിറങ്ങാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ ഹംസ, ജനറല്‍ സെക്രട്ടറി ടി നാസര്‍ എന്നിവര്‍ പങ്കെടുത്തു
Leave a Reply