May 19, 2024

തൊണ്ടാർ ഡാം പദ്ധതി: കർഷകരോടുള്ള വെല്ലുവിളി

0
Img 20201222 Wa0262.jpg
അഞ്ചാംപീടിക: നിർദിഷ്ട തൊണ്ടാർ ഡാം പദ്ധതിയുമായി അധികൃതർ മുന്നോട്ടുപോവുന്നത് പദ്ധതി പ്രദേശത്തെ കർഷകരോടുള്ള വെല്ലുവിളിയും നൂറുക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്നതുമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എൻ ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും പറഞ്ഞു. തൊണ്ടാർ ഡാം പദ്ധതി പ്രദേശത്തെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കൃഷിക്കുവേണ്ടിയാണ് ഈ പദ്ധതിയെന്നാണ് സർക്കാർ പറയുന്നത്. രണ്ട് വൻകിട പദ്ധതികളായ കാരാപ്പുഴ, ബാണാസുര സാഗർ അണക്കെട്ടുകൾ വയനാട്ടിലുണ്ട്. പതിനൊന്ന് കോടി അടങ്കൽ തുകയിലാരംഭിച്ചതാണ് കാരാപ്പുഴപദ്ധതി.400 കോടിയോളം മുതൽ മുടക്കി  .കൃഷിക്കാർക്ക് വെള്ളം കൊടുക്കുമെന്ന് പറഞ്ഞാണ് പദ്ധതി ആരംഭിച്ചത്. ഒരുതുള്ളി വെള്ളവും കഴിഞ്ഞ നാല്പത് വർഷമായി കർഷകർക്ക് നൽകിയിട്ടില്ല. കോടികൾ മുടക്കി നിർമിച്ച കനാലുകൾ ദ്രവിച്ചുപോയിട്ടുണ്ട്. തൊണ്ടാർ ഡാം പദ്ധതി കൃഷിക്കാർക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് മാത്രമല്ല, ആദിവാസികളടക്കമുള്ള പാവപ്പെട്ട കർഷകർ പെരുവഴിയിലാകുമെന്നും ബാദുഷ പറഞ്ഞു. പദ്ധതിക്കെതിരെയുള്ള ആക്ഷൻ കൗൺസിലിന്റെ പ്രക്ഷോഭങ്ങളിൽ വയനാട്ടിലെയും കേരളത്തിലെയും പരിസ്ഥിതി പ്രവർത്തകരുടെ പിന്തുണയും ഐക്യദാർഢ്യവും അവർ അറിയിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകരായ റോണി, ലബീബ്, ഉനൈസ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ആക്ഷൻ കൗൺസിൽ കോർഡിനേറ്റർ എസ് ശറഫുദ്ദീൻ, വള്ള്യാട്ട് ഉസ്മാൻ, കേളു കെ എം, ചക്കര ആവ ഹാജി, അപ്പച്ചൻ വടക്കുംകര പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *