April 29, 2026

വയനാട് ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ്
:72 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ


.എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (28.12.20)  160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 72 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16283  ആയി. 13679 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 100 മരണം. നിലവില്‍ 2504 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1756 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
എടവക സ്വദേശികളായ 81 പേര്‍, മാനന്തവാടി 19 പേര്‍, ബത്തേരി 14 പേര്‍, മീനങ്ങാടി, കല്‍പ്പറ്റ 8 പേര്‍ വീതം, പടിഞ്ഞാറത്തറ ഏഴ് പേര്‍, കണിയാമ്പറ്റ, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി 2 പേര്‍ വീതം, മൂപ്പൈനാട്, മുട്ടില്‍, പനമരം, പുല്‍പ്പള്ളി, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

72 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികളായ 15 പേര്‍, നൂല്‍പ്പുഴ 9 പേര്‍, മേപ്പാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 6 പേര്‍ വീതം, നെന്മേനി 4 പേര്‍, പനമരം, കോട്ടത്തറ മൂന്നു പേര്‍ വീതം, കല്‍പ്പറ്റ, മീനങ്ങാടി രണ്ടു പേര്‍ വീതം, മൂപ്പൈനാട്, മുട്ടില്‍, തൊണ്ടര്‍നാട്, പുല്‍പ്പള്ളി, തരിയോട്, വെള്ളമുണ്ട, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, രണ്ട് കണ്ണൂര്‍ സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 7 പേരുമാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *